ആലപ്പുഴ: വയലാറില്‍ ദളിത് യുവാവിന് നേരെ ക്വട്ടേഷന്‍ അക്രമം. വയലാര്‍ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ് ഇളവംതറചിറ ഷൈജു(40)വിനുനേരെയാണ് അക്രമണമുണ്ടായത്. സംഘം ഷൈജുവിനെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. ആക്രമണത്തില്‍ വലത് കാലിനും തലയ്ക്കും പരുക്കേറ്റ ഷൈജുവിനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകിട്ടോടെ മുക്കണ്ണന്‍ കവലക്കു സമീപംവെച്ച് നാലുപേരടങ്ങുന്ന സംഘമാണ് അക്രമിച്ചതെന്നാണ് പരാതി. അക്രമത്തില്‍ എറണാകളം ബന്ധമുള്ള ക്വട്ടേഷന്‍ സംഘത്തിനു ബന്ധമുള്ളതായാണ് വിവരം. പ്രദേശത്ത് പരസ്യ മദ്യപാനവും കഞ്ചാവ് ഉപയോഗവും ചോദ്യം ചെയ്തതിന്റെ പേരില്‍ സംഘത്തിള്ളവരുമായി ഷൈജുവിനു നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അക്രമണം.

സംഭവവുമായി ബന്ധപെട്ട് ദളിത് പീഢനത്തിന് കേസെടുത്തിട്ടുണ്ട്.  ചില ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള  അന്വേഷണം തുടങ്ങിയതായി ചേർത്തല സി.ഐ പി. ശ്രീകുമാർ പറഞ്ഞു.