വാങ്ങിയ ബൈക്കിന് കമ്പനി വാഗ്ദാനം ചെയ്ത മൈലേജ് ലഭിക്കാത്തതിനും മറ്റ് തകരാറുകൾക്കും പരിഹാരം കാണാത്തതിനെ തുടർന്ന് മലപ്പുറം സ്വദേശി നടത്തിയ 12 വർഷത്തെ നിയമപോരാട്ടം വിജയത്തിൽ അവസാനിച്ചു.
മലപ്പുറം: തകരാറിലുള്ള ബൈക്ക് മാറ്റി തരണമെന്ന് ആവശ്യപ്പെട്ടുള്ള 12 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ഉപഭോക്താവിന് കോടതിയില്‍നിന്ന് അനുകൂല വിധി. ചന്തക്കുന്ന് സ്വദേശി പറവെട്ടി അബ്ദുല്‍ ഹക്കീമിന് അനുകുലമായാണ് മലപ്പുറം ഉപഭോക്ത്യ കോടതി വിധി പ്രസ്താവിച്ചത്.
നഷ്ട പരിഹാരം ഉള്‍പ്പെടെ 1,43,714 രൂപ നല്‍കാനാണ് വിധിച്ചത്.2013ലാണ് 79,400 രൂപ നല്‍കി ഹക്കീം മഞ്ചേരിയിലെ ഹോണ്ട ഷോറുമില്‍നിന്ന് ബൈക്ക് വാങ്ങിയത്. 72 കിലോമീറ്ററാ ണ് മൈലേജ് ഉറപ്പ് പറഞ്ഞിരുന്നത്. എന്നാല്‍, 50ല്‍ താഴെ യാണ് മൈലേജ് കിട്ടിയത്. കൂടാതെ, ബൈക്കില്‍നിന്ന് പ്രത്യേക ശബ്ദവും കേട്ടിരുന്നു.
സര്‍വിസ് നടത്തി തകരാര്‍ പരിഹരിക്കാമെന്ന് കമ്പനി അറിയിച്ചതോടെ പല തവണ ഫ്രീ സര്‍വിസും അല്ലാതെയും ചെന്നെങ്കിലും തകരാര്‍ പരിഹരിക്കപ്പെട്ടില്ല. ഇതോടെ ബൈക്ക് മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, വാഹനം മാറ്റി നല്‍കാന്‍ കമ്പനി വിസമ്മതിച്ചു.
ഇതോടെ ഹക്കീം മലപ്പുറം ഉപഭോക്ത്യ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ നഷ്ടപരിഹാരം ഉള്‍പ്പടെ ഒരു ലക്ഷത്തിനടുത്ത് തുക പരാതിക്കാരന് നല്‍കാന്‍ ഉപഭോക്തൃ കോടതി വിധിച്ചു. എന്നാല്‍, കമ്പനി തിരുവനന്തപുരത്ത് അപ്പീല്‍ നല്‍കി. എന്നാ ല്‍, മലപ്പുറം ഉപഭോക്ത്യ കോടതി വിധി ശരിവെക്കുകയായിരുന്നു. മാത്രമല്ല, തുക വര്‍ധിപ്പിക്കുകയും ചെയ്തു. ഹക്കീം തുക കൈപ്പറ്റി ബൈക്ക് തിരികെ നല്‍കി.


