Asianet News MalayalamAsianet News Malayalam

ടാപ്പിങ് തൊഴിലാളിയായ അച്ഛന്‍റെ ആഗ്രഹം സഫലമാക്കി മകൾ, 'ഇനി ഡോ. അഞ്ജു'

കോട്ടൂർ പ്രദേശത്തു റബ്ബർ ടാപ്പിങ്  നടത്തി വരികയാണ്  തങ്കയ്യൻ. അതിൽ നിന്നും കിട്ടുന്ന  വരുമാനത്തിലാണ്‌ പഠനത്തിൽ മിടുക്കിയായ  മകൾ അഞ്ജുവിന് എല്ലാ പ്രോത്സാഹനവും നൽകി എംബിബിഎസിനു ചേർത്തത്. 

daughter of tapping employee fulfills fathers dream by completing medicine studies
Author
Thiruvananthapuram, First Published Sep 1, 2021, 11:58 AM IST

തിരുവനന്തപുരം: ടാപ്പിങ് തൊഴിലാളിയായ അച്ഛന്റെ ആഗ്രഹം സഫലമാക്കി മകൾ ഡോക്ടറായി. തിരുവനന്തപുരം ജില്ലയിലെ കോട്ടൂർ-കാപ്പുകാട്‌ റോഡരികത്തു വീട്ടിൽ തങ്കയ്യൻ - ഉഷ ദമ്പതികളുടെ മകൾ അഞ്ജു ആണ്  എംബിബിഎസ്‌ പഠനം പൂർത്തിയാക്കിയതിലൂടെ വർഷങ്ങളായുള്ള അച്ഛന്റെ സ്വപ്നം സാക്ഷാത്കരിച്ചത്.

2016 ൽ ആൾ ഇന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷ എഴുതി ആദ്യ അലോട്ട്മെന്റിൽ തന്നെ മെറിറ്റ് അടിസ്‌ഥാനത്തിൽ മലപ്പുറം മഞ്ചേരി ഗവ:മെഡിക്കൽ കോളേജിൽ  പ്രവേശനം ലഭിക്കിയ അഞ്ജു  ഈ  വർഷം ആണ് എംബിബിഎസ് പൂർത്തിയത്. ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജിൽ  ഹൗസ് സർജൻസി ചെയ്യുകയാണ് ഡോ. അഞ്ജു.  

രണ്ടു പതിറ്റാണ്ടിലേറെയായി കോട്ടൂർ പ്രദേശത്തു റബ്ബർ ടാപ്പിങ്  നടത്തി വരികയാണ്  തങ്കയ്യൻ. അതിൽ നിന്നും കിട്ടുന്ന  വരുമാനത്തിലാണ്‌ പഠനത്തിൽ മിടുക്കിയായ  മകൾ അഞ്ജുവിന് എല്ലാ പ്രോത്സാഹനവും നൽകി എംബിബിഎസിനു ചേർത്തത്. കോട്ടൂർ സർക്കാർ  യൂ. പി.സ്കൂളിൽ ഒന്ന് മുതൽ ഏഴുവരെയും ,എട്ട് മുതൽ പത്താം ക്ലാസ്സ്  വരെ കുറ്റിച്ചൽ പരുത്തിപ്പള്ളി  സർക്കാർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്ക്കൂളിൽ മലയാളം മീഡിയത്തിലുമായിരുന്നു പഠനം. തുടർന്ന്  കാട്ടാക്കട കുളത്തുമ്മൽ ഹയർ സെക്കണ്ടറി സ്‌കൂളിലാണ്  പ്ലസ് ടു പഠനം പൂർത്തിയാക്കിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios