Asianet News MalayalamAsianet News Malayalam

വിഴിഞ്ഞത്ത് അജ്ഞാത മൃതദേഹമടിഞ്ഞു; പെരുമാതുറയിൽ വള്ളം മറിഞ്ഞ് കാണാതായ ആളെന്ന് സംശയം

പെരുമാതുറയിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കഴിഞ്ഞ ദിവസം കാണാതായ മൂന്ന് മത്സ്യതൊഴിലാളികളിൽ ഒരാളായ വെട്ടൂർ സ്വദേശി സമദിന്റെ മൃതദേഹമാണെന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

dead body found in vizhinjam coastal area
Author
First Published Sep 8, 2022, 3:25 PM IST

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞം തീരത്ത് ഒരു പുരുഷന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. കഴിഞ്ഞ ദിവസം പെരുമാതുറയിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളികളിൽ ഒരാളുടെ മൃതദേഹമാണെന്ന്  ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. വെട്ടൂർ സ്വദേശി സമദിന്റെ മൃതദേഹമാണെന്നാണ് സംശയിക്കുന്നത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാണാതായ സമദിന്റെ മൃതദേഹമാണെന്ന് ബന്ധുക്കൾ സംശയം ഉയർത്തുമ്പോഴും ഇക്കാര്യത്തിൽ ശാസ്ത്രീയ പരിശോധന ഇല്ലാതെ സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു.

വിഴിഞ്ഞത്ത് ഇന്ന് നിരാഹാര സമരം,സർക്കാർ നയത്തിൽ പ്രതിഷേധം 24ാം ദിനം

അതേ സമയം, പെരുമാതുറയിൽ കാണാതായ മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്. വിഴിഞ്ഞം, ചവറ എന്നിവിടങ്ങളിൽ നിന്ന് കൂറ്റൻ ക്രെയിനുകൾ ഉപയോഗിച്ച് പുലിമുട്ടിലെ കല്ലുകൾ നീക്കിയും പരിശോധന തുടരുകയാണ്. നേവിയും, കോസ്റ്റ്ഗാർഡും, തീരദേശ പൊലീസും, മറൈൻ എൻഫോഴ്സ്മെന്‍റും മത്സ്യത്തൊഴിലാളികളായ നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്.ആളുകൾ കുടുങ്ങിക്കിടക്കുന്നുവെന്ന് കരുതുന്ന ഭാഗത്ത്  പുലിമുട്ടിലെ  കല്ലും വലയുടെ അവശിഷ്ടങ്ങളും വടവും മാറ്റിനോക്കാനുള്ള ശ്രമത്തിലാണ്. അതിനായി വിഴിഞ്ഞം അദാനി പോർട്ടിൽ  നിന്നും  ചവറ കെഎംഎംഎല്ലിൽ നിന്നും കൂറ്റൻ ക്രെയിനുകൾ എത്തിച്ചു. ഈ ക്രെയിനുകൾക്ക്  പുലിമുട്ടിലേക്ക് കടന്നുവരാൻ വഴിയൊരുക്കാൻ  മരങ്ങൾ വരെ പിഴുതുമാറ്റിയാണ് വഴിയൊരുക്കിയത്.

ഇന്ന് വിഴിഞ്ഞം തുറമുഖത്തിൽ നിന്നുമെത്തിച്ച വലിയ ക്രെയിൻ ഉപയോഗിച്ച് അപകടം നടന്ന സ്ഥലത്ത് കുരുങ്ങിയ മത്സ്യബന്ധ വല ഉയർത്തി. കാണാതായവർ വലയിൽ കുരുങ്ങിയതാകുമെന്ന സംശയത്തിലാണ് വല ഉയർത്തി പരിശോധിച്ചത്. പുലിമുട്ടിലും പരിശോധ തുടരുകയാണ്. കോസ്റ്റ് ഗാർഡും തീരദേശ പൊലീസും കലയിൽ ഉള്‍കടലിലും പരിശോധന നടത്തുകയാണ്.

മുതലപ്പൊഴിയിലെ അപകടം; വലിയ ക്രെയിന്‍ എത്തിക്കാന്‍ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരപ്പന്തൽ പൊളിക്കും

ന്യൂനമർദ്ദം രൂപപ്പെടും; മഴ ശക്തമാകും, കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് അഞ്ച് ജില്ലകളിൽ

തിരുവനന്തപുരം : വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. മലപ്പുറം മുതൽ കാസർകോട് വരെയുള്ള അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ വയനാട് ഒഴികെയുള്ള വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖലകളിൽ ജാഗ്രത തുടകണമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. കോമോറിൻ തീരത്തെ ചക്രവാതച്ചുഴിയും, ശക്തമായ പടിഞ്ഞാറൻ കാറ്റുമാണ് മഴ തുടരുന്നതിന് കാരണം. അടുത്ത മണിക്കൂറുകളിൽ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. 

 

Follow Us:
Download App:
  • android
  • ios