ഇന്നലെ കുളിക്കാനിറങ്ങിയ യുവാവ് അപകടത്തിൽ പെടുകയായിരുന്നു

പാലക്കാട്: മലമ്പുഴ ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഒറ്റപ്പാലം സ്വദേശി മണികണ്ഠനാണ് മരിച്ചത്. ഇന്നലെ കുളിക്കാനിറങ്ങിയ യുവാവ് അപകടത്തിൽ പെടുകയായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

നിർത്തിയിട്ട ലോറിയിൽ ഡ്രൈവർ മരിച്ച നിലയിൽ

മലപ്പുറം: കുറ്റിപ്പുറത്ത് നിർത്തിയിട്ട ലോറിയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. പൊള്ളാച്ചി സ്വദേശി അങ്കു സ്വാമി(60) ആണ് മരിച്ചത്. ചെന്നൈയിൽ നിന്നും തണ്ണിമത്തനുമായി കുറ്റിപ്പുറത്ത് എത്തിയതായിരുന്നു ലോറി.

ബൈക്ക് പോസ്റ്റിലിടിച്ച് എഞ്ചിനീയറിങ് വിദ്യാർത്ഥി മരിച്ചു

കോട്ടയം: ഭരണങ്ങാനത്ത് ബൈക്ക് അപകടത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി തൽക്ഷണം മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് മറിഞ്ഞാണ് അപകടം. ചൂണ്ടച്ചേരി കോളേജിലെ മൂന്നാം വർഷ മെക്കാനിക്കൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥി ഷൈബിൻ മാത്യു ആണ് മരിച്ചത്. ഭരണങ്ങാനം മേരി ഗിരി ആശുപത്രിക്ക് സമീപം അർധരാത്രിയോടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന ക്രിസ് സെബാസ്റ്റ്യനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.