ഫൈനൽ മത്സരത്തിൽ ഗവ. പോളിടെക്നിക് കോളേജിനെ എതിരില്ലാത്ത 4  ഗോളിന് തോൽപ്പിച്ച് കോഴിക്കോട് താലൂക്ക് ചാമ്പ്യന്മാരായി. ലൂസ്സേഴ്സ് ഫൈനലിൽ കൊയിലാണ്ടി താലൂക്ക് 2 - O ത്തിന് വടകര താലൂക്കിനെ തോൽപിച്ച് മൂന്നാ സ്ഥാനവും നേടി

കോഴിക്കോട്: ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫ് ദി ഡഫിന്‍റെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജ് സ്റ്റേഡിയത്തിൽ നടത്തിയ ജില്ലാ ബധിര ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിൽ ഗവ. പോളിടെക്നിക് കോളേജിനെ എതിരില്ലാത്ത 4 ഗോളിന് തോൽപ്പിച്ച് കോഴിക്കോട് താലൂക്ക് ചാമ്പ്യന്മാരായി. ലൂസ്സേഴ്സ് ഫൈനലിൽ കൊയിലാണ്ടി താലൂക്ക് 2 - O ത്തിന് വടകര താലൂക്കിനെ തോൽപിച്ച് മൂന്നാ സ്ഥാനവും നേടി.

Add Asianetnews as a Preferred SourcegooglePreferred

സംസ്ഥാന സ്പോർടസ് കൗൺസിൽ ഓഫ് ദി ഡഫ് ചെയർമാൻ വി.കെ.തങ്കച്ചൻ വിജയികൾക്ക് ട്രോഫി വിതരണം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഷാനവാസ് ഷാനികേത് അധ്യക്ഷത വഹിച്ചു. മുരളി സി.കെ, മുഹമ്മദ് ടി.എം, തെരേസ്സ.പി, വിദ്യാ ശതിസൻ, ഇർഷാദ അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ലോറൻസ് പി.കെ. സ്വാഗതവും, ട്രഷറർ പി.വി.സതീഷ് കുമാർ, നന്ദിയും പറഞ്ഞു.