കഴിഞ്ഞ ദിവസം കഞ്ചാവ് കേസിൽ പിടിയിലാവുകയും തുടർന്ന് ഡ്യുട്ടിക്കുണ്ടായിരുന്ന പൊലീസുകാരെ അക്രമിച്ചു കസ്റ്റഡിയിൽ നിന്ന് ചാടിപ്പോവുകയും ചെയ്ത പ്രതികൾ പിടിയിൽ.
ആലപ്പുഴ: കഴിഞ്ഞ ദിവസം കഞ്ചാവ് കേസിൽ പിടിയിലാവുകയും തുടർന്ന് ഡ്യുട്ടിക്കുണ്ടായിരുന്ന പൊലീസുകാരെ അക്രമിച്ചു കസ്റ്റഡിയിൽ നിന്ന് ചാടിപ്പോവുകയും ചെയ്ത പ്രതികൾ പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ നസ്ലം, നജീം എന്നിവരെയാണ് ഇടുക്കി കട്ടപ്പനയിൽ നിന്നും പിടികൂടിയത്.
ഈ പ്രതികളെ ജില്ലാതിർത്തി കടക്കാൻ സഹായിച്ച കൊല്ലം സ്വദേശിയായ ഹാരിസിനേയും ടാറ്റാ സുമോ കാറും കസ്റ്റഡിയിൽ എടുത്ത് പൊലീസിന് കൈമാറി. പ്രതികൾ ഒളിവിൽ കഴിഞ്ഞ കട്ടപ്പനയിലെ വീട്ടിൽ നിന്നും വ്യാജ തോക്കും നിരവധി വ്യാജ നോട്ടുകളും കണ്ടെടുത്തു.
