ചേർത്തല: ചേര്‍ത്തലയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡ് തങ്കി പുത്തൻപുരക്കൽ ജോസി- എൽസബത്ത് ദമ്പതികളുടെ മകൻ ആഷിക് ജോസി(11) ആണ് ഡെങ്കിപ്പനി ബാധിച്ച് ആലപ്പുഴ മെഡിക്കൽ കേളേജിൽ മരിച്ചത്. 

ഒരാഴ്ച്ചയായി വെട്ടയ്ക്കൽ പ്രാഥമിക ആശുപത്രിയിലും, ചേർത്തല സര്‍ക്കാര്‍ ആശുപത്രിയിലും ചികിത്സയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച ഉച്ചയോടെയാണ് ആഷിക്കിനെ മെഡിക്കൽ കേളേജിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ രണ്ടിന് മരണം സംഭവിക്കുകയായിരുന്നു