കേരള സർക്കാരിന്‍റെ കിഴിലെ പല വകുപ്പുകൾ സ്ഥാപിച്ച വഴിവിളക്കുകൾ കത്തിക്കാൻ മേയർ വരണോ ? ഓരോ അഴിമതിയായി പുറത്തുവരുന്നുണ്ട്. നിങ്ങൾ വ്യാജപ്രചാരണങ്ങൾ തുടർന്നുകൊണ്ടേയിരിക്കൂ, എങ്കിലേ സത്യങ്ങൾ പുറത്തുവരൂവെന്നും ആശ നാഥ് ഫേസ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പലയിടത്തും കുടിവെള്ളം മുടങ്ങിയെന്നും മാലിന്യം കുമിഞ്ഞ് കൂടിയെന്നുമുള്ള വിമശനങ്ങൾക്ക് മറുപടിയുമായി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ആശ നാഥ്. ബി.ജെ.പി ഭരണത്തിന് പിന്നാലെ സഖാക്കൾ ഇങ്ങനെ ഓടി നടക്കാൻ കാരണം നീണ്ട 45 വർഷം ചിലർ കൈ അടക്കിപിടിച്ചിരുന്ന ഒരു സാമ്രാജ്യം തകർന്ന് വീണത് കൊണ്ടാണെന്നും മഴക്കാലത്തിന് മുമ്പ് തിരുവനന്തപുരം കോർപ്പറേഷനിലെ നദികളും,തോടുകളും വൃത്തിയാക്കുന്ന പ്രവർത്തികൾ ആരംഭിച്ചെന്നും ആശ നാഥ്. കമ്മീഷൻ, അഴിമതി, ബിനാമി ഇടപാടുകൾ, വാടക തട്ടിപ്പ്, കൈക്കൂലി അങ്ങനെ തിരുവനന്തപുരത്തെ പാർട്ടിയുടെ ഫണ്ട് പിരിവിന്‍റെ പ്രധാന ഉറവിടമാണ് 4 മാസം മുമ്പ് അവർക്ക് നഷ്‌ടമായത്. ആ നഷ്‌ടം ചിലപ്പോൾ വാക്കുകളിൽ പറഞ്ഞാൽ തീരുന്നതല്ല അതിന്‍റെ പേരിലുള്ള ഹാലിളക്കമാണ് ഇന്ന് കാണുന്നതെന്ന് ആശ നാഥ് പറഞ്ഞു.
കേരള സർക്കാരിന്‍റെ കിഴിലെ പല വകുപ്പുകൾ സ്ഥാപിച്ച വഴിവിളക്കുകൾ കത്തിക്കാൻ മേയർ വരണോ ? ഇതിനൊന്നും മറുപടി കാണില്ല. ഓരോ അഴിമതിയായി പുറത്തുവരുന്നുണ്ട്, അത് ചിലർക്ക് ഉണ്ടാക്കുന്ന അസ്വസ്ഥത ചെറുതല്ല എന്നതാണ് ഈ വെപ്രാളങ്ങൾ കാണുമ്പോൾ മനസ്സിലാകുന്നത്. നിങ്ങൾ വ്യാജപ്രചാരണങ്ങൾ തുടർന്നുകൊണ്ടേയിരിക്കൂ, എങ്കിലേ സത്യങ്ങൾ പുറത്തുവരൂവെന്നും ആശ നാഥ് ഫേസ്ബുക്കിൽ കുറിച്ചു. കോർപറേഷൻ പ്രവർത്തനം അവതാളത്തിലായെന്നും നാറാത്തത് നാറുമെന്നും മന്ത്രി ശിവൻ കുട്ടി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മേയറും, ഡെപ്യൂട്ടി മേയറും സിപിഎമ്മിനും മന്ത്രി ശിവൻകുട്ടിക്കുമെതിരെ രംഗത്ത് വന്നത്. ശിവൻകുട്ടിയുടെ ആവേശം നാലാം തീയതി ആകുമ്പോഴെക്കും അടങ്ങും, നേതാവിന് ഇതുവരെ തോറ്റു എന്ന് ബോധ്യപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് എന്തിനും കോർപ്പറേഷന്‍റെ മുകളിലേക്ക് കയറുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം മേയർ വിവി രാജേഷ് പ്രതികരിച്ചത്.
ആശ നാഥിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ബി.ജെ.പി ഭരണത്തിന് പിന്നാലെ സഖാക്കൾ ഇങ്ങനെ ഓടി നടക്കാൻ കാരണമെന്ത്? സംഗതി അത്ര നിസ്സാരമല്ല! നീണ്ട 45 വർഷം ചിലർ കൈ അടക്കിപിടിച്ചിരുന്ന ഒരു സാമ്രാജ്യമാണ് തകർന്നത്. കമ്മീഷൻ, അഴിമതി, ബിനാമി ഇടപാടുകൾ, വാടക തട്ടിപ്പ്, കൈക്കൂലി അങ്ങനെ തിരുവനന്തപുരത്തെ പാർട്ടിയുടെ ഫണ്ട് പിരിവിൻ്റെ പ്രധാന ഉറവിടമാണ് 4 മാസം മുമ്പ് അവർക്ക് നഷ്‌ടമായത്. ആ നഷ്‌ടം ചിലപ്പോൾ വാക്കുകളിൽ പറഞ്ഞാൽ തീരുന്നതല്ല അതിൻ്റെ പേരിലുള്ള ഹാലിളക്കമാണ് ഇന്ന് കാണുന്നത്. 400 രൂപ വാടക വരുന്ന നിലവിളക്കിന് ഇടത് ഭരണസമിതി വാടക നൽകിയത് 6000 രൂപ ലക്ഷങ്ങളും ആയിരങ്ങളും മാസ വാടക വരുന്ന നഗരത്തിലെ കോർപ്പറേഷൻ്റെ പല കെട്ടിടങ്ങളും വാടകയ്ക്ക് കൊടുക്കുന്നത് ആയിരം രൂപയുടെ താഴെ വിലയിൽ അതിൽ പലതും ബിനാമി ഇടപാടുകൾ. ഇത്തരം കാര്യങ്ങൾ നിലവിലെ ഭരണ സമിതി ദിവസവും കണ്ടത്തി വരുകയാണ്. ഇവ ഇവരെ വല്ലാതെ അസ്വസ്ഥരാക്കുകയാണ്, അത് ചെറുക്കാൻ വേണ്ടിയാണ് ഈ വെപ്രാളങ്ങൾ കാട്ടിക്കൂട്ടുന്നത്.
തിരുവനന്തപുരം മേയർ ഇന്ന് മാധ്യങ്ങൾക്ക് മുന്നിൽ പറഞ്ഞ ചില സത്യങ്ങൾ തിരുവനന്തപുരം നിവാസികൾ മനസ്സിലാക്കേണ്ട ചിലതുണ്ട്. വരാൻ ഇരിക്കുന്ന 2026 ലെ ഓണക്കാലത്ത് തിരുവനന്തപുരം കോർപ്പറേഷൻ്റെ കീഴിലുള്ള പുത്തരിക്കണ്ടം മൈതാനം 2025 ലെ ഇടത് ഭരണസമതി അന്ന് വാടയ്ക്ക് നൽകി അതും തുച്ഛമായ തുകയ്ക്ക് . എന്നാൽ ഓണക്കാലത്ത് പുത്തരിക്കണ്ടം മൈതാനം പോലുള്ള സ്ഥലം വൻ തുക നൽകി എടുക്കാൻ നിരവധി പേർ ഉണ്ടാക്കും എന്നത് സത്യമാണ്. അപ്പോൾ കോർപ്പറേഷൻ്റെ നഷ്‌ടം ആരുടെ ലാഭമാണ് എന്നത് നമ്മൾ ഒരോരുത്തരും ചിന്തിക്കേണ്ട ഒന്നാണ്. ഇങ്ങനെ നിരവധി ഇടപാടുകളാണ് വർഷങ്ങളായി ചിലരുടെ കീശ നിക്കാൻ വേണ്ടി മാത്രം തിരുവനന്തപുരത്ത് നടന്നു വരുന്നത്.
കുടിവെള്ള വിതരണം
സംസ്ഥാനത്ത് പ്പൈപുകൾ വഴിയുള്ള കുടിവെള്ള വിതരണം നിയന്ത്രിക്കുന്നത് ആരാണ് ? കേരളാ വാട്ടർ അതോറിറ്റി. മാസാമാസം കാശ് വാങ്ങുന്നത് അതും അവർ തന്നെ. അതിന് പ്രതേക മന്ത്രി, വകുപ്പ്, ബോർഡ്, ഉദ്യോഗസ്ഥർ എന്നീ എല്ലാ സൗകരങ്ങളും. എന്നാൽ പ്പൈപുകൾ വഴി വെള്ളം വന്നില്ല എങ്കിൽ കുറ്റം കോർപ്പറേഷൻ്റെ... ഏജാതി ക്യാപ്സൂൾ ജനം മണ്ടന്മാർ അല്ല എന്ന് ഇവർക്ക് ഇനിയും പിടിക്കിട്ടിയില്ല അല്ലേ ?
തിരുവനന്തപുരത്തെ മാലിന്യ പ്രശ്നം.
മൂന്ന് മാസം മുൻപ് വരെ കോർപ്പറേഷൻ ഭരിച്ചതും 45 വർഷം തുടർച്ചയായി ഇവിടം ഭരിച്ചവർക്കും ഇന്ന് വരെ പറയാൻ കഴിയാത്ത ഒന്നുണ്ട് എവിടെയാണ് ഒരു കേന്ദ്രീകൃതമായ മാലിന്യ സംസ്കരണ പ്ലാൻ്റ് നഗരസഭക്ക് ഉള്ളത് എന്നത്. ഏകദേശം 10 ലക്ഷത്തിന് മുകളിൽ ജനസംഖ്യ ഉള്ള ഒരു സ്ഥലത്ത് അവിടെ ഉണ്ടാകുന്ന മാലിന്യങ്ങൾ സംസ്‌കരിക്കാൻ ഒരു സംവിധാനം ഒരുക്കാൻ 45 വർഷം ഭരിച്ചവർക്ക് കഴിഞ്ഞില്ല. എന്നാൽ 3 മാസം മുമ്പ് വന്നവർ തിരുവനന്തപുരത്ത് ഒന്നും ചെയ്യുന്നില്ല എന്ന് പറഞ്ഞ് കരയുകയാണ് ചിലർ.
സ്ട്രീറ്റ് ലൈറ്റ്
വ്യക്തമായി ഇന്ന് മേയർ ഇതിന് മറുപടി കൊടുത്തിട്ടുണ്ട് പുതിയ ഭരണ സമിതി നിലവിൽ വന്ന ശേഷം പുതിയ ടൈന്‍റർ വിളിക്കാൻ സമയം കിട്ടിയിട്ടില്ല. ബഡ്ജറ്റ് കഴിഞ്ഞ് നിലവിൽ കേരളത്തിൽ പെരുമാറ്റ ചട്ടം നിലവിൽ ഉള്ള സമയമാണ്. ഇനി മെയ് 4 ന് ശേഷം മാത്രമേ ഭരണപരമായ തീരുമാനങ്ങളിൽ നടപടികൾ എടുക്കാൻ സാധ്യമാകു. അത് കഴിഞ്ഞ ഉടൻ തന്നെ കോർപ്പറേഷൻ്റെ കീഴിൽ വരുന്ന തെരുവുകൾ പ്രവർത്തന സജ്ജമായി മാറ്റാനുള്ള നടപടികൾ സ്വീകരിക്കും എന്ന്. അപ്പോളും ചില ചോദ്യങ്ങൾ കേരള സർക്കാരിൻ്റെ കിഴിലെ വിനോദസഞ്ചാര വകുപ്പിൻ്റെ കീഴിലെ വിളക്കുകൾ കത്തിക്കാൻ മേയർ വരണോ ? അതോ അത് ആ വകുപ്പ് പരാജയമാണോ?
കേരള സർക്കാരിൻ്റെ കിഴിലെ പല വകുപ്പുകൾ സ്ഥാപിച്ച വഴിവിളക്കുകൾ കത്തിക്കാൻ മേയർ വരണോ ? എന്നാൽ ഇതിനൊന്നും മറുപടി കാണില്ല ഓരോ അഴിമതിയായി പുറത്തുവരുന്നുണ്ട്, അത് ചിലർക്ക് ഉണ്ടാക്കുന്ന അസ്വസ്ഥത ചെറുതല്ല എന്നതാണ് ഈ വെപ്രാളങ്ങൾ കാണുമ്പോൾ മനസ്സിലാകുന്നത്. നിങ്ങൾ വ്യാജപ്രചാരണങ്ങൾ തുടർന്നുകൊണ്ടേയിരിക്കൂ, എങ്കിലേ സത്യങ്ങൾ പുറത്തുവരൂ


