ഇന്നലെ രാത്രി ക്ഷേത്രകുളത്തിൽ കുളിക്കാൻ ഇറങ്ങിയ ആൾ മുങ്ങി മരിച്ചതിനെ തുടര്‍ന്നാണ് ശുദ്ധക്രിയകള്‍ നടത്തിയത്.
തൃശൂര്‍: ക്ഷേത്രകുളത്തിൽ കുളിക്കാനിറങ്ങിയ ഭക്തന്‍ മുങ്ങി മരിച്ചതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ ശുദ്ധക്രിയ നടത്തി. ശുദ്ധക്രിയകൾ നടക്കുന്നതിനാൽ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ന് 11 മണി വരെയായിരുന്നു നാലമ്പലത്തിനകത്തേക്ക് പ്രവേശനം ഒഴിവാക്കിയത്.
ഇന്നലെ രാത്രി ക്ഷേത്രകുളത്തിൽ കുളിക്കാൻ ഇറങ്ങിയ ആൾ മുങ്ങി മരിച്ചതിനെ തുടര്‍ന്നാണ് ശുദ്ധക്രിയകള്‍ നടത്തിയത്. കൊവിഡ് മഹാമാരിയുടെ പ്രതിസന്ധികളെ തുടർന്ന് ഏറെ നാളുകള്‍ക്ക് ശേഷം കഴിഞ്ഞ വർഷം ജൂലൈ 17നാണ് ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിച്ച് തുടങ്ങിയത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടാണ് ഇപ്പോഴും ഭക്തരുടെ പ്രവേശനം.
വൈക്കത്തപ്പന് 400കിലോ പച്ചക്കറി സമർപ്പിച്ച് ചേർത്തലയിലെ ജൈവ കർഷകർ
ആലപ്പുഴ: വൈക്കത്തപ്പന് 400കിലോ പച്ചക്കറി സമർപ്പിച്ച് ചേർത്തലയിലെ ജൈവ കർഷകർ. പൂർണ്ണമായും ജൈവ രീതിയിൽ കൃഷി ചെയ്തു വിളവെടുത്ത മത്തങ്ങാ, കുമ്പളങ്ങ വൈക്കത്തപ്പന് കൊടിമര ചുവട്ടിൽ സമർപ്പിച്ചത്.തിരുവിഴ മഹാദേവ ദേവസ്വത്തിന്റെ പതിനഞ്ച് എക്കർ സ്ഥലത്തു നടന്നു വരുന്ന തിരുവിഴ ഫാം ടൂറിസം കേന്ദ്രത്തിൽ നിന്നും വിളവെടുത്ത പച്ചക്കറികൾ ആണ് സമർപ്പിച്ചത്.
കോയമ്പത്തൂർ അമൃത യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ പീയുഷിന്റെ അച്ഛന്റ അമ്മ ദേവകി ഓർമ്മയ്ക്കയാണ് അദ്ദേഹത്തിന്റെ സഹകരണത്തോടെ പച്ചക്കറികൾ സമർപ്പിച്ചത്.
ചേർത്തല കരപ്പുറത്തെ ജൈവ കർഷകരായ ജ്യോതിസ്, അനിലാൽ, അഭിലാഷ് എന്നിവർ ചേർന്ന് പച്ചക്കറികൾ വൈക്കം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം ജി മധുവിനു കൈമാറി.പത്ത് പേര് അടങ്ങുന്ന തിരുവിഴേശ്വരൻ ജെ എൽ ജി ഗ്രൂപ്പാണ് തിരുവിഴ ഫാം ടൂറിസം എന്നപേരിൽ കൃഷിയെ മുൻനിർത്തി ഉത്തരവാദിത്ത ടൂറിസം സംഘടിപ്പിച്ചു വരുന്നത്.
