രാത്രികാലത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്ന് ബാറ്ററി മോഷ്ടിക്കപ്പെടുന്ന സംഭവങ്ങള്‍ മൂന്നാര്‍ മേഖലയില്‍ ആവര്‍ത്തിക്കപ്പെടുന്നതിന് പിന്നാലെയാണ് ദേവികുളം ഗ്യാപ്പ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന മണ്ണുമാന്തി യന്ത്രത്തില്‍ നിന്ന് രാത്രി ഇന്ധനം മോഷ്ടിച്ചതായുള്ള പരാതി ഉയര്‍ന്നിട്ടുള്ളത്

ഇടുക്കി: മൂന്നാര്‍ മേഖലയില്‍ രാത്രികാലത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്ന് ബാറ്ററി മോഷണം പതിവായതിന് പിന്നാലെ ദേവികുളം ഗ്യാപ്പ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന മണ്ണുമാന്തി യന്ത്രത്തില്‍ നിന്ന് ഇന്ധനം മോഷ്ടിച്ചു. രാത്രിയില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് മണ്ണുമാന്തി യന്ത്രങ്ങളില്‍ നിന്നായി 200 ലിറ്റര്‍ ഡീസല്‍ മോഷണം പോയതായാണ് പരാതി. സംഭവത്തില്‍ മണ്ണുമാന്തി യന്ത്രവുമായി ബന്ധപ്പെട്ടവര്‍ ദേവികുളം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

രാത്രികാലത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്ന് ബാറ്ററി മോഷ്ടിക്കപ്പെടുന്ന സംഭവങ്ങള്‍ മൂന്നാര്‍ മേഖലയില്‍ ആവര്‍ത്തിക്കപ്പെടുന്നതിന് പിന്നാലെയാണ് ദേവികുളം ഗ്യാപ്പ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന മണ്ണുമാന്തി യന്ത്രത്തില്‍ നിന്ന് രാത്രി ഇന്ധനം മോഷ്ടിച്ചതായുള്ള പരാതിയും ഉയര്‍ന്നിട്ടുള്ളത്. മണ്ണുമാന്തി യന്ത്രങ്ങളില്‍ ഒന്നിന്റെ ചില്ല് തകര്‍ത്തതായും പരാതി ഉണ്ട്.

ഗ്യാപ്പ് റോഡിന്റെ നിര്‍മ്മാണ ജോലികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വന്നിരുന്ന മണ്ണുമാന്തി യന്ത്രങ്ങളിലെ ഇന്ധനമാണ് മോഷ്ടിച്ചത്. കഴിഞ്ഞ ഒരു മാസമായി മൂന്നാര്‍ മേഖലയിലെ വിവിധ ഇടങ്ങളില്‍ രാത്രികാലത്ത് നിര്‍ത്തിയിടുന്ന ലോറികളില്‍ നിന്ന് ബാറ്ററികള്‍ മോഷ്ടിച്ച് കടത്തുന്ന സംഭവം പ്രതിഷേധത്തിനും ആശങ്കക്കും ഇടവരുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മണ്ണുമാന്തി യന്ത്രത്തില്‍ നിന്ന് ഇന്ധനവും മോഷ്ടിക്കപ്പെട്ടത്. 

(ചിത്രം - പ്രതീകാത്മകം )

ഗ്രില്ല് തകര്‍ത്തു, വാതിലില്‍ ഇടിച്ചു; പറമ്പിക്കുളത്ത് പൊലീസ് സ്റ്റേഷന്‍ വിറപ്പിച്ച് കാട്ടാനക്കൂട്ടം

പാലക്കാട് പറമ്പിക്കുളത്ത് പൊലീസ് സ്റ്റേഷനിൽ പരിഭ്രാന്തി പരത്തി കാട്ടാനകൾ. പൊലീസ് സ്റ്റേഷന്റെ ഗ്രില്ലുകൾ കാട്ടാനയുടെ ആക്രമണത്തിൽ തകർന്നു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ആനകള്‍ പൊലീസ് സ്റ്റേഷന്‍റെ ഗ്രില്ല് തകർത്തു. പ്രദേശത്ത് നിരന്തരം കാട്ടാന ശല്യം നേരിടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രി പത്തരയോടെയാണ് പാലക്കാട് പറമ്പിക്കുളം പൊലീസ് സ്റ്റേഷനിൽ കാട്ടാനക്കൂട്ടം എത്തിയത്.

ഒരു തള്ളയാനയും കുട്ടിയാനയുമാണ് സ്റ്റേഷൻ പരിസരത്ത് എത്തിയത്. ആദ്യം സ്റ്റേഷന് ചുറ്റും കറങ്ങി നടന്ന ആനകൾ വാതിലുകളിലും മറ്റും ഇടിക്കുകയും പിന്നീട് മുൻ വശത്തെ ഗ്രില്ല് തകർക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷന് അകത്തായിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഒഴിവായി.