അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. മഞ്ചേരി പുല്‍പറ്റ സ്വദേശികളായ പറമ്പാടൻ മുഹമ്മദ്, പൂന്തല ഷെമീര്‍ എന്നിവരാണ് അറസ്റ്റിലായത്

മലപ്പുറം: മലപ്പുറം അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. മഞ്ചേരി പുല്‍പറ്റ സ്വദേശികളായ പറമ്പാടൻ മുഹമ്മദ്, പൂന്തല ഷെമീര്‍ എന്നിവരാണ് അറസ്റ്റിലായത്. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അയല്‍വാസിയും അകന്ന ബന്ധുക്കളും അടക്കം എട്ടുപേര്‍ക്കെതിരെയാണ് യുവതി അരീക്കോട് പൊലീസില്‍ പരാതി നല്‍കിയത്. വിവിധയിടങ്ങളില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് 36 കാരിയുടെ പരാതി.

2023 ഫെബ്രുവരി മുതലാണ് യുവതി ബലാത്സംഗത്തിന് ഇരയായത്. പ്രലോഭിപ്പിച്ച് അയല്‍വാസിയായ യുവാവാണ് യുവതിയെ ലോഡ്ജിലെത്തിച്ച് ആദ്യം ബലാത്സംഗം ചെയ്തത്. പിന്നീട് ഇയാളുടെ സുഹൃത്തുക്കളും യുവതിയുടെ അകന്ന ബന്ധുക്കളുമടക്കം ഏഴ് പേര്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. ഇതിനിടയില്‍ തന്‍റെ കൈവശമുണ്ടായിരുന്ന 15 പവൻ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്.

രണ്ട് മക്കളുള്ള യുവതി ഏറെക്കാലമായി ഭര്‍ത്താവുമായി അകന്നാണ് കഴിയുന്നത്. കഴിഞ്ഞ നവംബര്‍ 20 ന് യുവതി കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചപ്പോഴാണ് ബലാത്സംഗ വിവരവും സ്വര്‍ണാഭരണം നഷ്ടപ്പെട്ടതും സഹോദരൻ അറിഞ്ഞത്. പിന്നാലെ അരീക്കോട് പൊലീസില്‍ പരാതി നൽകുകയായിരുന്നു. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ മുഹമ്മദിനേയും ഷെമീറിനേയും പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

അപൂര്‍വ നേട്ടം! അമ്മ കരസേനയിലെ ലഫ്.ജനറൽ, മകൻ വ്യോമസേന ഫ്ലൈറ്റ് ലഫ്റ്റനന്‍റ്; ഇരുവർക്കും സേനാ മെ‍ഡൽ

ആഡംബര ഹോട്ടലിൽ സുഹൃത്തിനൊപ്പം മദ്യപിക്കാനെത്തി; കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് കരുതൽ കസ്റ്റഡിയിൽ

YouTube video player