കുമ്പഡാജെ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിനിടയിൽ ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 

ക്രിക്കറ്റ് കളിക്കിടയിൽ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് സെക്യൂരിറ്റി ജീവനക്കരനെ കുത്തി കൊലപ്പെടുത്തി. സംഭവത്തിൽ രണ്ടുപേർക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. ബദ്രുകുഡ്‌ലു കൊറഗയുടെ മകൻ സുരേഷ് (42 )ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ കിരൺ , അഖിലേഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞദിവസം കുമ്പഡാജെ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിനിടയിൽ ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാത്രി ഒമ്പതരയോടെ മാപ്പിനടുക്ക ഹൈമാസ് ലൈറ്റിന് സമീപത്ത് നിൽക്കുകയായിരുന്നു സുരേഷിനെ കിരൺ പിച്ചാത്തി കൊണ്ട് മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയും ഇതിന് അഭിലാഷ് കൂട്ടുനിൽക്കുകയുമായിരുന്നുവെന്ന് പറയപ്പെടുന്നു . ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മകൻ സുഭാഷ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.കുംബഡാജെ സഹകരണ ബാങ്ക് സെക്യൂരിറ്റി ആണ് സുരേഷ്.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം