ചുരത്തിൽ തടിലോറി മറിഞ്ഞ് ഗതാഗതക്കുരുക്ക് ഉണ്ടായ ഇടവെളയിലാണ് മർദനം. ലോറി ഡ്രൈവർ താമരശ്ശേരി പൊലീസിൽ പരാതി നൽകുമെന്ന് അറിയിച്ചു.  

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ലോറി ഡ്രൈവറെ ഒരു കൂട്ടം യുവാക്കൾ മർദിച്ചതായി പരാതി. വ്യൂപോയിൻ്റിന് സമീപത്തു വച്ചു ഇന്നലെ രാത്രിയിലാണ് കയ്യേറ്റം. ബാലുശ്ശേരി സ്വദേശി സോനുവിനാണ് പരിക്കേറ്റത്. വെള്ള കാറിൽ എത്തിയ സംഘം സോനുവിനെ അസഭ്യം പറഞ്ഞു. സൈഡ് നൽകുന്നതിനെ ചൊല്ലി തുടങ്ങിയ വാക്കുതർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചത്. മാണ്ഡ്യയിൽ നിന്ന് അരിയുമായി എറണാകുളത്തേക്കുള്ള യാത്രയിൽ ആയിരുന്നു ലോറി. ചുരത്തിൽ തടിലോറി മറിഞ്ഞ് ഗതാഗതക്കുരുക്ക് ഉണ്ടായ ഇടവെളയിലാണ് മർദനം. ലോറി ഡ്രൈവർ താമരശ്ശേരി പൊലീസിൽ പരാതി നൽകുമെന്ന് അറിയിച്ചു. 

Asianet News Live | Nehru Trophy Boat Race | PV Anvar | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്