ഇടുക്കി: ചെറുതോണിയില്‍ ബൈക്ക് അപകടത്തിൽപ്പെട്ട് യുവ ഡോക്ടർ മരണപ്പെട്ടു. പാറേമാവ് ആയുർവേദ ആശുപത്രിയിലെ  ഡോക്ടർ ജയദേവ് ജെ ടി യാണ് ആണ് ഇന്നലെ രാത്രി മരണപ്പെട്ടത്. ഇന്നലെ രാത്രി പട്രോളിംഗ് നടത്തുന്ന പൊലീസ് സംഘമാണ് ബൈക്ക് അപകടത്തിൽ മരണപ്പെട്ട നിലയിൽ ഡോക്ടറെ കണ്ടെത്തിയത്. 

ചെറുതോണി ഇടുക്കി റോഡിൽ ആലിൻചുവടിന് സമീപമായിരുന്നു അപകടം. നിയന്ത്രണം തെറ്റിയ ബൈക്ക് ഇലക്ട്രിക് പോസ്റ്റ്നും മൺതിട്ടയ്ക്കും ഇടയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. അർദ്ധ രാത്രി ഒരു മണിയോടുകൂടി യാണ് അപകടം നടന്നതെന്നാണ് നിഗമനം.

 പറേമാവ് ആയുർവേദ ആശുപത്രിയിലെ ഡോക്ടറായ ഇദ്ദേഹം തിരുവനന്തപുരം കാട്ടാകട സ്വദേശിയാണ്.  ഭാര്യ ഗ്രീഷ്മ, ധ്യാൻ ഗൗരി എന്നിവർ മക്കളാണ്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.