ആരോഗ്യ കേന്ദ്രത്തിൽ പൂവാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള ഒരു ഡോക്ടറെ താൽക്കാലികമായി ഒപിയിൽ നിയമിച്ചു.

തിരുവനന്തപുരം : നെയ്യാറ്റിൻകര ചെങ്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ കൂട്ട അവധിയിൽ. കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്ന് ഒപിയില്ലെന്ന ബോർഡ് വച്ചിരിക്കുകയാണ്. സംഭവത്തിൽ ഡി വൈ എഫ് ഐ പ്രവർത്തകർ ആരോ​ഗ്യ കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധിച്ചു. സ്ഥലത്ത് പ്രതിക്ഷേധവും സംഘർഷാവസ്ഥയും തുടരുന്നതിനിടയിൽ ആരോഗ്യ കേന്ദ്രത്തിൽ പൂവാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള ഒരു ഡോക്ടറെ താൽക്കാലികമായി ഒപിയിൽ നിയമിച്ചു. ഡിഎംഒ ഇടപ്പെട്ടാണ് നിയമിച്ചത്. ഇതോടെ ഡിവൈഎഫ്ഐ പ്രവർത്തകർ സമരം അവസാനിപ്പിച്ചു. 

അതേസമയം ചെങ്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ ആരും ഇല്ലാതിരുന്ന സംഭവത്തില്‍ അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.