ഇരയായി വച്ച കോഴികളെ പിടിക്കാൻ നായ കൂട്ടിൽ കയറുകയായിരുന്നു. ശബ്ദം കേട്ട് എത്തിയപ്പോഴാണ് കൂട്ടിൽ നായയെ കണ്ടത്. തുടർന്ന് കോഴികളെ നായ തിന്നാതിരിക്കാൻ അടുത്തുള്ള വീട്ടുകാർ കൂട് തുറന്നു വിടുകയായിരുന്നു. 

കൽപ്പറ്റ: നിരന്തരം പുലി ശല്യം മൂലമാണ് പോൾ മാത്യൂസും കുടുംബവും പുലിയെ പിടിക്കാൻ കൂടുവെച്ചത്. കോഴികളെ കൂടിനുള്ളിലാക്കി വെച്ചെങ്കിലും ആ കൂട്ടിൽ വന്നു കയറിയത് മറ്റൊരാളായിരുന്നു. പ്രദേശത്ത് വിലസുന്ന നായക്കൂട്ടത്തിൽ നിന്നൊരാൾ. ബത്തേരി കോട്ടക്കുന്നിൽ വച്ച കൂട്ടിലാണ് നായ കുടുങ്ങിയത്. ഇരയായി വച്ച കോഴികളെ പിടിക്കാൻ നായ കൂട്ടിൽ കയറുകയായിരുന്നു. ശബ്ദം കേട്ട് എത്തിയപ്പോഴാണ് കൂട്ടിൽ നായയെ കണ്ടത്. തുടർന്ന് കോഴികളെ നായ തിന്നാതിരിക്കാൻ അടുത്തുള്ള വീട്ടുകാർ കൂട് തുറന്നു വിടുകയായിരുന്നു. കോട്ടക്കുന്ന് പോൾ മാത്യുസിന്റെ വീട്ടിൽ പലതവണ പുലി വന്ന സാഹചര്യത്തിലാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നത്. എന്നാൽ പുലിക്ക് പകരം നായയാണ് കുടുങ്ങിയത്. 

മുംബൈയുടെ വമ്പൊടിച്ച് ശ്രേയസ്, സ്വന്തമാക്കിയത് ഐപിഎല്ലിൽ മറ്റൊരു ക്യാപ്റ്റനും ഇല്ലാത്ത അപൂർവ റെക്കോര്‍ഡ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം