നെയ്യാറ്റിന്‍കരയിലെ കുടുംബത്തിന്‍റെ ആത്മഹത്യ നിരന്തര പീഡനം മൂലമെന്ന് കടയുടമ  

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഒരു കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്തതിന് പിന്നിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍റെ നിരന്തര പീഡനമെന്ന് സ്മിത ജോലി ചെയ്തിരുന്ന കടയുടെ ഉടമ സജി. പണമിടപാട് സ്ഥാപനത്തിന്‍റെ ജീവനക്കാർ സ്മിതയെ ഭീഷണിപ്പെടുത്തുന്നത് താൻ നേരിട്ടു കണ്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് സ്മിത പൊലീസിൽ പരാതി നല്‍കിയിട്ടും ഒരു നടപടിയും എടുത്തില്ലെന്നും സജി പറഞ്ഞു ഇത്തരം വായ്പാ കെണികളിൽ ചെന്ന് ചാടരുതെന്ന് വീണ്ടും ഓർമിപ്പിക്കുകയാണ് ഈ കുടുംബത്തിന്റെ ആത്മഹത്യ.

ഞായറാഴ്ചയാണ് തൊഴുക്കലില്‍ സൈനേഡ് കഴിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചത്. ചെക്കട്ടിവിളാകം പ്രഭാ സദനത്തില് മണിലാൽ, ഭാര്യ സ്മതി, മകന് അഭിലാൽ എന്നിവരാണ് മരിച്ചത്. നെയ്യാറ്റിന്‍കര അലുംമ്മൂട്ടിലെ ടെക്സ്റ്റയില്‍സില്‍ ജീവനക്കാരിയായിരുന്ന സ്മിത സ്വകാര്യ പണമിടപാട് സ്ഥാപനത്തില് നിന്നും 58000 രൂപ വായ്പ എടുത്തിരുന്നു. 

സാന്പത്തിക പ്രതിസന്ധിയെ തുടര്ന്ന് വായ്പ കുടിശ്ശിക ആയതോടെ ജീവനക്കാർ സ്മിതയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ടെക്സ്റ്റൈൽസ് ഉടമ സജി പറഞ്ഞു. ഒരിക്കൽ ടെക്സ്റ്റയില്‍സില്‍ നിന്ന് വിളിച്ചിറക്കി ഭീഷണിപ്പെടുത്തി. 15 മിനിറ്റോളം കണാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോള്‍ പുറത്ത് വെച്ച് മൈക്രോ ഫിനാന്‍സുകാര്‍ സ്മിതയെ ഭീഷണിപ്പെടുത്തുന്നതാണ് കണ്ടത്. തുടര്‍ന്ന് താന് ഇടപെട്ട് സ്മിതയെ കടക്കുളളിലേക്ക് അയക്കുകയായിരുന്നുവെന്ന് സജി പറഞ്ഞു

കടയില്‍ വന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്നത് സംബന്ധിച്ച് സ്മിത കഴിഞ്ഞ മാര്‍ച്ചിൽ നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു എന്നാല്‍ പൊലീസിന്‍റെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായില്ല. നിരന്തര ഭീഷണിയെ തുടര്ന്ന 2 മാസത്തിന് മുമ്പ് സ്മിത ജോലി ഉപേക്ഷിച്ചു. പിന്നീട് വീട്ടിലെത്തിയായിരുന്നു ഭീക്ഷണി. ഞായറാഴ്ച രാത്രി 10.30 നാണ് വാടക വീട്ടില്‍ മുവരും സൈനൈഡ് കഴിച്ച് മരിച്ചത്. അമരവിളയില്‍ പ്രവര്‍ത്തിക്കുന്ന ബൗഡ എന്ന മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്നാണ് സ്മിത ലോണെടുത്തിരുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

മലപ്പുറത്ത് വിദ്യാർത്ഥി ജീവനൊടുക്കി; പ്ലസ് വൺ സീറ്റ് കിട്ടാത്തതാണ് കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം