പള്ളിയിലെ സി.സി. ടി.വിയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. മോഷണം നടത്തുന്നതിന് മുമ്പായി പ്രതി നിരവധി തവണ നേര്‍ച്ചപ്പെട്ടിക്കരികില്‍ വന്ന് പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ ലഭ്യമായിരുന്നു.

നിലമ്പൂര്‍: നിലമ്പൂര്‍ ചെട്ടിയ ങ്ങാടി സുന്നി ജുമാ മസ്ജി ദിന്റെ നേര്‍ച്ചപ്പെട്ടി പൊളിച്ച് മോഷണം നടത്തിയ പ്രതി പിടിയില്‍. കണ്ണൂര്‍ അത്തായക്കുന്ന് നഹാസ് മന്‍സിലില്‍ മുജീബ് (37) ആണ് നിലമ്പൂര്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ ചില കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റ് 12ന് രാവിലെ പത്തര യോടെയാണ് നിലമ്പൂര്‍ ചെട്ടിയങ്ങാടി സുന്നി ജുമാമസ്ജിദിന്റെ നേര്‍ച്ചപ്പെട്ടി മോഷണം നടത്തിയത്. പള്ളിയിലെ സി.സി. ടി.വിയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. മോഷണം നടത്തുന്നതിന് മുമ്പായി പ്രതി നിരവധി തവണ നേര്‍ച്ചപ്പെട്ടിക്കരികില്‍ വന്ന് പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ ലഭ്യമായിരുന്നു. വളരെ വിദഗ്ദമായാണ് നേര്‍ച്ചപ്പെട്ടി പൊളിച്ച് പൈസ കൈകലാക്കി പ്രതി മുങ്ങിയത്.

നിരവധി തവണ അരികത്തെത്തി, ആരും കാണാതെ നേർച്ചപ്പെട്ടി പൊളിച്ചു

10000 ത്തോളം രൂപയാണ് നഷ്ടമായത്. അറസ്റ്റിലായ പ്രതിയുമായി നിലമ്പൂര്‍ പൊലീസ് പള്ളിയില്‍ തെളിവെടുപ്പ് നടത്തി. എസ്.ഐ പി.ടി. സൈഫുള്ള, എ.എസ്.ഐ നൗഷാ ദ്, സി.പി.ഒമാരായ കെ.എസ്. ഉജേഷ്, പി. ജിതിന്‍, കെ. ഷൗ ക്കത്ത് എന്നിവരുടെ നേതൃത്വ ത്തിലാണ് തെളിവെടുപ്പ് നട ത്തിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന കോടതിയില്‍ ഹാജരാക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം