സര്‍വീസ് റോഡിലേക്ക് കയറുന്നതിനിടെ, കനത്ത മഴയില്‍ രൂപപ്പെട്ട റോഡിലെ കുഴിയില്‍ പതിച്ച് ഓട്ടോ മറിയുകയായിരുന്നു.

കോഴിക്കോട്: വടകര ദേശീയ പാതയില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കുഞ്ഞിപ്പള്ളിയില്‍ വച്ചുണ്ടായ അപകടത്തില്‍ മാഹി ചാലക്കര സ്വദേശി മൈദക്കമ്പനി റോഡിലെ സികെ ഹൗസില്‍ റഫീഖ്(45) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.

ദേശീയ പാതയില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് കയറുന്നതിനിടെ, കനത്ത മഴയില്‍ രൂപപ്പെട്ട റോഡിലെ കുഴിയില്‍ പതിച്ച് ഓട്ടോ മറിയുകയായിരുന്നു. ഓടിക്കൂടിയ യാത്രക്കാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ മാഹി ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ്: പരേതാനായ അഹമ്മദ്. മാതാവ്: പാത്തുട്ടി. ഭാര്യ: സബീന. മക്കള്‍: ഷാഹിദ്, അഫ്രീദ്, നേഹ.