തമിഴ്‌നാട്ടില്‍ നിന്ന് വൈക്കോല്‍ കയറ്റിവരുന്ന ലോറിയുടെ ടയറാണ് പങ്ചറായത്. മറ്റൊരു ഡ്രൈവറുടെ സഹായത്തോടെ ജാക്കി ഉപയോഗിച്ച് ലോറി ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. 

പുത്തൂര്‍(കൊല്ലം): പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി ഡ്രൈവര്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. തിരുവല്ല കോയിപ്പുറം പുല്ലാട് സന്തോഷ് ഭവനില്‍ സുരേഷ് കുമാറാണ്(49) മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ കുളക്കട സ്‌കൂള്‍ ജങ്ഷനിലായിരുന്നു അപകടം. തമിഴ്‌നാട്ടില്‍ നിന്ന് വൈക്കോല്‍ കയറ്റിവരുന്ന ലോറിയുടെ ടയറാണ് പങ്ചറായത്. മറ്റൊരു ഡ്രൈവറുടെ സഹായത്തോടെ ജാക്കി ഉപയോഗിച്ച് ലോറി ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.

ബലാത്സംഗശ്രമത്തിന് ഇരയുടെ വസ്ത്രങ്ങൾ ആറുമാസത്തേക്ക് സൗജന്യമായി അലക്കി ഇസ്തിരിയിട്ടു നൽകാൻ വിധിച്ച് കോടതി

ജാക്കി തെന്നിമാറുന്നുണ്ടെന്ന് സഹായി അറിയിച്ചെങ്കിലും സുരേഷിന് ഒഴിഞ്ഞു മാറാന്‍ കഴിഞ്ഞില്ല. ലോറി സുരേഷിന് മുകളിലേക്ക് മറിഞ്ഞുവീണു. നാട്ടുകാര്‍ ലോറി ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് ലോറി ഉയര്‍ത്തിയത്. സുരേഷ്‌കുമാറിനെ പുറത്തെടുത്ത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ: മഞ്ജു. മക്കള്‍: അഭയ, ആദിത്യ.

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ലൈംഗികചൂഷണം ചെയ്തു, ഫ്ലോറിഡയിൽ കായികധ്യാപിക പിടിയിൽ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona