''ഇതിന് സമാനമായ സംവിധാനം ആഡംബര വാഹനങ്ങളില്‍ ഉണ്ടെങ്കിലും ക്യാമറകള്‍ ഉപയോഗിച്ചുള്ള മോഡല്‍ ആദ്യമായിട്ടാണ്.''
തിരുവനന്തപുരം: ഡ്രൈവര്‍ ഉറങ്ങിപ്പോയാല്‍ വാഹനം തനിയെ ഓഫാകുന്ന ഡ്രൈവര്‍ ഡ്രൗസിനസ് ഡിറ്റക്ഷന്‍ സിസ്റ്റം പരിചയപ്പെടുത്തി പ്ലസ്ടു വിദ്യാര്‍ഥി. ഒറ്റശേഖരമംഗലം ജനാര്‍ദ്ദനപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയായ എ.കെ ആദിത്യനാണ് ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി നടന്ന എക്സിബിഷനില്‍ മോഡല്‍ അവതരിപ്പിച്ചത്. ഡ്രൈവറുടെ കണ്ണുകള്‍ ലക്ഷ്യമാക്കി സെന്‍സ് ചെയ്യുന്ന ക്യാമറകള്‍ നിശ്ചിത സെക്കന്‍ഡുകള്‍ പിന്നിട്ടാല്‍ വാഹനം തനിയെ ഓഫ് ആകും. പൈതണ്‍ സോഫ്റ്റുവെയര്‍ ഉപയോഗിച്ചാണ് സംവിധാനത്തിന്റെ പ്രവര്‍ത്തനം. വലിയ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുന്നതാണ് സംവിധാനമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
മന്ത്രി വി ശിവന്‍കുട്ടിയുടെ കുറിപ്പ്: ഫ്രീഡം ഫെസ്റ്റില്‍ ശ്രദ്ധേയമായി ആദിത്യന്‍ അവതരിപ്പിച്ച ഡ്രൈവര്‍ ഡ്രൗസിനസ് ഡിറ്റക്ഷന്‍ സിസ്റ്റം. ടാഗോര്‍ തിയേറ്ററില്‍ സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി നടന്ന എക്സിബിഷനില്‍ ശ്രദ്ധേയമായി ഡ്രൈവര്‍ ഡ്രൗസിനസ് ഡിറ്റക്ഷന്‍ സിസ്റ്റം. ഒറ്റശേഖരമംഗലം ജനാര്‍ദ്ദനപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ ആദിത്യന്‍ എ. കെ.യാണ് മോഡല്‍ അവതരിപ്പിച്ചത്. ദൂരയാത്രകളില്‍ ഡ്രൈവര്‍ മയങ്ങിപ്പോയി ഉണ്ടായ ഒട്ടനേകം ദുരന്തങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. അങ്ങനെയുള്ള അപകടങ്ങള്‍ തുടര്‍ക്കഥ ആകാതിരിക്കാനാണ് ആദിത്യന്‍ ഈ മോഡല്‍ അവതരിപ്പിക്കുന്നത്. ഡ്രൈവറുടെ കണ്ണുകള്‍ ലക്ഷ്യമാക്കി സെന്‍സ് ചെയ്യുന്ന ക്യാമറകള്‍ നിശ്ചിത സെക്കന്‍ഡുകള്‍ പിന്നിട്ടാല്‍ വാഹനം തനിയെ ഓഫ് ആക്കും. ഇതിലൂടെ വലിയ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. പൈതണ്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. ഇതിന് സമാനമായ സംവിധാനം ആഡംബര വാഹനങ്ങളില്‍ ഉണ്ടെങ്കിലും ക്യാമറകള്‍ ഉപയോഗിച്ചുള്ള മോഡല്‍ ആദ്യമായിട്ടാണ്.
വിലക്കയറ്റം, സപ്ലൈക്കോ ഓണച്ചന്തകളിലേക്ക് ഭക്ഷ്യധാന്യങ്ങളിറക്കാൻ കരാറുകാര്‍ക്ക് നൽകേണ്ടത് 400 കോടി!

