വിവാഹിതയായ യുവതിയുമായി സ്നേഹം നടിച്ച് അടുപ്പത്തിലായ പ്രതി, വിവാഹ വാഗ്ദാനം നൽകി കാറിൽ റിസോർട്ടിലെത്തിച്ച ശേഷം ജ്യൂസ് നൽകി അബോധാവസ്ഥയിലാക്കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

കുത്തിയതോട്: ആലപ്പുഴ കുത്തിയതോടിൽ വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയി? ഡ്രൈവിങ് സ്കൂൾ ഉടമ അറസ്റ്റിൽ. പാണാവള്ളി പഞ്ചായത്തിൽ കൂടാക്കളച്ചിറ വീട്ടിൽ വിഷ്ണുവാണ് പൊലീസിന്റെ പിടിയിലായത്. വിവാഹിതയായ യുവതിയുമായി സ്നേഹം നടിച്ച് അടുപ്പത്തിലായ പ്രതി, വിവാഹ വാഗ്ദാനം നൽകി കാറിൽ റിസോർട്ടിലെത്തിച്ച ശേഷം ജ്യൂസ് നൽകി അബോധാവസ്ഥയിലാക്കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

Add Asianetnews as a Preferred SourcegooglePreferred

യുവതിയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ വിഷ്ണു , ദൃശ്യങ്ങൾ ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി 2023 മുതൽ 2026 വരെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ കേലെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചേർത്തല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.