കൊച്ചി: രാജ്യാന്തര മാർക്കറ്റിൽ രണ്ട് കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്നുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൂന്ന് പേർ പിടിയിൽ. തമിഴ്‌നാട്‌ രാമനാഥപുരം സ്വദേശികളാണ് എയർ കസ്റ്റംസ് ഇന്‍റലിജൻസിന്‍റെ പിടിയിലായത്. മയക്കുമരുന്ന് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചായിരുന്നു പ്രതികൾ കടത്താൻ ശ്രമിച്ചത്. 

കോലാലമ്പൂരിലേക്കും ദോഹയിലേക്കും കൊണ്ടുപോകുന്നതിനായി  എത്തിച്ച മെത്താം സെറ്റമിൻ എന്ന ലഹരിമരുന്നാണ് പിടികൂടിയത്. ഇവരിൽ രണ്ട് പേർ ദോഹയ്ക്കും ഒരാൾ കോലാലംപൂരിലേക്കുമാണ് ടിക്കറ്റ് എടുത്തിരുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടരന്വേഷണത്തിനായി പ്രതികളെ നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോക്ക് കൈമാറി.