നെടുമങ്ങാട് അമിതമായി മദ്യപിച്ച മൂന്നംഗ സംഘം സഞ്ചരിച്ച ഓട്ടോ റിക്ഷ വസ്ത്ര വ്യാപാര കടയിലേക്ക് ഇടിച്ച് കയറി. അപകടത്തിൽ കടയ്ക്ക് ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. ഡ്രൈവറടക്കം മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: നെടുമങ്ങാട് വസ്ത്ര വ്യാപാര കടയിലേക്ക് ഓട്ടോ റിക്ഷ ഇടിച്ച് കയറി അപകടം. കോക്ക്ടയിൽ എന്ന തുണിക്കടയിലേക്ക് ഓട്ടോ ഇടിച്ചു കയറി വ്യാപക നാശനഷ്ടമാണ് ഉണ്ടാക്കിയത്. അമിതമായി മദ്യപിച്ച മൂവർ സംഘമാണ് ഓട്ടോ റിക്ഷക്കകത്ത് ഉണ്ടായിരുന്നത്. ഡ്രൈവറടക്കം മദ്യപിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഓട്ടോ ഓടിച്ചിരുന്നത് കരിപ്പൂർ സ്വദേശിയായ രാജേഷായിരുന്നു. മറ്റ് രണ്ട് പേരും യാത്രക്കാരായിട്ടാണ് ഓട്ടോയ്ക്കകത്ത് ഉണ്ടായിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഏകദേശം ഒരുലക്ഷത്തോളം രൂപയുടെ നഷ്ടം കടയിൽ ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. 3 പേരെയും കസ്റ്റഡിയിലെടുത്തെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.