ഡ്രൈവർ വിജയകുമാറിന് 10 വർഷം തടവും ഒരു ലക്ഷത്തി ഇരുപയ്യായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ നാല് പേർ കൊല്ലപ്പെട്ട കേസിൽ ഡ്രൈവർക്ക് ശിക്ഷ വിധിച്ച് കോടതി. കേസിലെ പ്രതിയായ ഡ്രൈവർ വിജയകുമാറിന് 10 വർഷം തടവും ഒരു ലക്ഷത്തി ഇരുപയ്യായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്. നെയ്യാറ്റിൻകര അഡി. സെഷൻസ് കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. നാല് പേർ കൊല്ലപ്പെട്ട അപകടത്തിൽ ഒരാൾക്ക് ഗുരുതരമായും പരിക്കേൽക്കുകയും ചെയ്തിരുന്നു. 2016 ൽ ബാലരാമപുരം പുവാർ റോഡിലാണ് വിജയകുമാർ മദ്യപിച്ച് ജീപ്പോടിച്ച് അപകടമുണ്ടാക്കിയത്.
സംഭവം ഇങ്ങനെ
2016 ജൂണ്‍ എട്ടിന് രാത്രിയിലാണ് ബാലരാമപുരം അവണാക്കുഴിയിൽ അപകടമുണ്ടാകുന്നത്. മദ്യലഹരിയിലായിരുന്ന വിജയകുമാർ തെറ്റായ ദിശയിൽ അമിതവേഗത്തിൽ ജീപ്പ് ഓടിച്ച് എതിരെ വന്ന ഓട്ടോയെയും ബൈക്കിനെയും കാൽനടക്കാരെനെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനും ഓട്ടോയിലുണ്ടായിരുന്ന മൂന്നുപേരും മരിച്ചു. കാൽക്കാരനും ഗുരുതരമായി പരിക്കേറ്റു. ജീപ്പിലുണ്ടായിരുന്നു മറ്റ് മൂന്നു പേർക്കെതിരെ പ്രേരണ കുറ്റം ചുമത്തിയെങ്കിലും കോടതി വെറുവിട്ടു. നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ ജഡ്ജി എ എം ബഷീർ വിധി പ്രസ്താവിച്ചത്. 10 വർഷം തടവും ഒരു ലക്ഷത്തി ഇരുപയ്യായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. നെയ്യാറ്റിൻകര പൊലിസാണ് കുറ്റപത്രം സമർപ്പിച്ചത്.
കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, ഇടവേളക്ക് ശേഷം കേരളത്തിൽ മഴ അതിശക്തമാകുന്നു; ഓറഞ്ച് അലർട്ട് 2 ജില്ലകളിൽ
