സംഭവത്തിന് ശേഷം ഇവിടെ നിന്നും മുങ്ങിയ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. പരിക്കേറ്റ ഫാത്തിമയ്ക്ക് തലയിൽ 12 തുന്നലുകൾ ഉണ്ടൊയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച യുവാവ് അറസ്റ്റിൽ. വിഴിഞ്ഞം പുല്ലൂർക്കോണം ടൗൺഷിപ്പ് കോളനിയിൽ അൽ അമീൻ (32) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയിലുണ്ടായ സംഭവത്തിൽ വിഴിഞ്ഞം പുല്ലൂർക്കോണം ടൗൺഷിപ്പ് കോളനിയിൽ ഫാത്തിമ (62) യ്ക്കാണ് തലയ്ക്കടിയേറ്റത്. സംഭവത്തിന് ശേഷം ഇവിടെ നിന്നും മുങ്ങിയ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. പരിക്കേറ്റ ഫാത്തിമയ്ക്ക് തലയിൽ 12 തുന്നലുകൾ ഉണ്ടൊയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.