ഇടുക്കിയിൽ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ബിനോയ്‌.കെ.ജെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് രഞ്ജിത്ത് മദ്യവുമായി പിടിയിലായത്.

ഇടുക്കി: ഡ്രൈ ഡേയുടെ ഭാഗമായി നടത്തിയ പരിശോധനകളിൽ ഇടുക്കി മുനിയറയിലും കൊല്ലം അഞ്ചലിലും അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ച വൻ മദ്യശേഖരം പിടികൂടി. ഇടുക്കിയിൽ 42 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി രഞ്ജിത്.ടി.ബി എന്നയാളാണ് എക്സൈസ് പിടിയിലായത്. കൊല്ലം അഞ്ചലിലും ഡ്രൈ ഡേയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 38 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഒരാളെ എക്സൈസ് പിടികൂടി. സുദർശൻ എന്നയാളാണ് പിടിയിലായത്.

ഇടുക്കിയിൽ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ബിനോയ്‌.കെ.ജെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് രഞ്ജിത്ത് പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) സിജു.പി.ടി, പ്രിവന്റീവ് ഓഫീസർ ഷിജു.പി.കെ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സിജുമോൻ.കെ.എൻ, ജലീൽ.പി.എം, വിജയകുമാർ.പി.സി, സിവിൽ എക്സൈസ് ഓഫീസർമാരായ ആൽബിൻ ജോസ്, ക്ലമന്റ്.വൈ, അനന്ദു, വനിത സിവിൽ എക്സൈസ് ഓഫീസർ ഗ്രീഷ്മ എന്നിവർ സംഘത്തിലുണ്ടായിരുന്നു. അഞ്ചൽ എക്സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ അഭിലാഷ്.ജി, സിവിൽ എക്സൈസ് ഓഫീസർ സുരേഷ്.എസ് എന്നിവർ ചേർന്നാണ് സുദർശനെ പിടികൂടിയത്.