അരക്കിലോ എംഡിഎംഎയും 8 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി മേലാറന്നൂർ സ്വദേശികളായ മോഹൻ, രശ്മി, ആര്യനാട് സ്വദേശി മുഹമ്മദ്, രാജാജി നഗർ നിവാസ് സഞ്ജയ് എന്നിവർ ജൂലൈ 30ന് പിടിയിലായിരുന്നു.

തിരുവനന്തപുരം : ലഹരി മരുന്നുമായി വനിത ഉൾപ്പെടെ നാലംഗ സംഘം പിടിയിലായ കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. പേയാട് സ്വദേശികളും സഹോദരന്മാരുമായ കിരൺ (35) അനുജൻ ജിജിൻ ( 30) ബന്ധു അശ്വിൻ ( 21)എന്നി വരാണ് ഡാൻസാഫ് സംഘത്തിന്‍റെ പിടിയിലായത്. അരക്കിലോ എംഡിഎംഎയും 8 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി മേലാറന്നൂർ സ്വദേശികളായ മോഹൻ, രശ്മി, ആര്യനാട് സ്വദേശി മുഹമ്മദ്, രാജാജി നഗർ നിവാസ് സഞ്ജയ് എന്നിവർ ജൂലൈ 30ന് പിടിയിലായിരുന്നു.

ഇവരുടെ ഇടപാടുകൾ ഡാൻസഫ് ടീം പരിശോധിച്ചുവരികയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് എറണാകുളം നോർത്ത് പറവൂരിൽ താമസിക്കുന്ന മൂന്നം സംഘം കഴിഞ്ഞദിവസം ഡാൻസാഫ് സംഘത്തിന്‍റെ പിടിയിലായത്. ആദ്യം പിടിയിലായവർക്ക് ലഹരിമരുന്ന് നൽകിയത് ഇവരാണെന്നും പൊലീസ് പറയുന്നു. കോവളം സ്റ്റേഷനിൽ കൈമാറിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.