വയറെരിഞ്ഞ് വരിയിൽ നിൽക്കുന്നവർക്ക് പൊതിച്ചോറിന്‍റെ രൂപത്തില്‍ കെട്ടിയ ഡി വൈ എഫ് ഐ സ്നേഹം വിളമ്പാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി

തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോർ വിതരണം ഏഴാം വർഷത്തിലേക്ക്. ഇതുവരെ ഒരു കോടിയോളം പൊതിച്ചോറുകളാണ് ഡിവൈഎഫ്ഐ വീടുകളിൽ നിന്ന് ശേഖരിച്ച് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകിയത്. വയറെരിഞ്ഞ് വരിയിൽ നിൽക്കുന്നവർക്ക് പൊതിച്ചോറിന്‍റെ രൂപത്തില്‍ കെട്ടിയ ഡി വൈ എഫ് ഐ സ്നേഹം വിളമ്പാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 

തൃശ്ശൂർ മെഡിക്കൽ കോളേജിന് മുന്നിൽ ഏഴ് വർഷമായി മുടങ്ങാത്ത കാഴ്ചയുമാണ് ഈ പൊതിച്ചോറ് വിതരണം. ഡിവൈഎഫ്ഐയുടെ അരിമ്പൂർ മേഖല കമ്മിറ്റിക്കായിരുന്നു ഇന്ന് പൊതിച്ചോർ നൽകാനുള്ള ഊഴം. ദിവസവും അഞ്ഞൂറ് പൊതിച്ചോർ എന്ന രീതിയിൽ തുടങ്ങിയ പരിപാടിയാണ് വളർ‍ന്ന് ആയിരക്കണക്കിന് സാധാരണക്കാരുടെ ഒരു നേരത്തെ വിശപ്പകറ്റുന്നത്. ഓരോ മേഖല കമ്മിറ്റികള്‍ തിരിഞ്ഞാണ് പൊതിച്ചോറ് വിതരണം ചെയ്യുന്നത്.

'ഇതാണ് കേരളം'; ഡിവൈഎഫ്ഐ പൊതിച്ചോറിലെ കുറിപ്പ് പങ്കുവെച്ച് ബിന്ദുകൃഷ്ണ

ഇതുവരെ ഒരുകോടിയോളം പൊതിച്ചോർ തൃശ്ശൂർ മെഡിക്കൽ കോളേജിൽ മാത്രം ഡിവൈഎഫ്ഐ വിതരണം ചെയ്തിട്ടുണ്ടെന്നാണ് സംഘാടകര്‍ വിശദമാക്കുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകർ ഓരോ വീട്ടിൽ നിന്നും നേരിട്ടാണ് പൊതിച്ചോർ ശേഖരിക്കുന്നത്. അനുദിനം വളരുന്ന പങ്കുവക്കലിന്‍റെ രാഷ്ട്രീയം കൂടിയാണ് ഹൃദയപൂർവ്വം പൊതിച്ചോർ വിതരണം. 

YouTube video player

ഓരോ പൊതിയിലുമുണ്ട് സ്‌നേഹവും കരുതലും, 'ഹൃദയപൂര്‍വം' പൊതിച്ചോര്‍ വിതരണം രണ്ടാം വര്‍ഷത്തിലേയ്ക്ക്

YouTube video player