ഗോവിന്ദും സുഹൃത്തുക്കളും  തമ്മില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഇടയിലേക്ക് കയറി വന്ന ജ്യോതിസ് ഗോവിന്ദിന്റെ മുഖത്ത് കല്ലുകൊണ്ടിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

വള്ളികുന്നം: യുവാക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഡിവൈഎഫ്‌ഐ നേതാവിന് കല്ലുകൊണ്ട് മര്‍ദ്ദനമേറ്റു. വള്ളികുന്നം പടിത്തറ് മേഖലാ സെക്രട്ടറി വട്ടയ്ക്കാട് ഗോവിന്ദത്തില്‍ ഗോവിന്ദ് സുരേഷിനാന്ന് (27)മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ വള്ളികുന്നം ഇലിപ്പക്കുളം ഗോകുല്‍ ഭവനത്തില്‍ ജ്യോതിസ് (21) അറസ്റ്റിലായി.

കഴിഞ്ഞ ദിവസം വള്ളികുന്നം സംസ്‌കൃത ഹൈസ്‌കൂളിന് സമീപം രാത്രി 9.15 ഓടെയായിരുന്നു സംഭവം. ഗോവിന്ദും സുഹൃത്തുക്കളും തമ്മില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഇടയിലേക്ക് കയറി വന്ന ജ്യോതിസ് ഗോവിന്ദിന്റെ മുഖത്ത് കല്ലുകൊണ്ടിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഗോവിന്ദിനെ കറ്റാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ളികുന്നം സി.ഐ ഡി മിഥുന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കായംകുളം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred