കാസർകോട്‌ ജില്ലയിലെ മുന്നാട്‌ സ്വദേശിയായ പി രാഘവൻ സിപിഐ എം കാസർകോട്‌ ജില്ലാ സെക്രട്ടറിയറ്റംഗവും ഉദുമ മുൻ എംഎൽഎയുമാണ്‌.

കണ്ണൂർ: സംസ്ഥാനത്തെ സഹകാരി പ്രതിഭകൾക്കായി ഏർപ്പെടുത്തിയ ഇ നാരായണൻ സ്‌മാരക പുരസ്‌കാരം പി രാഘവന്‌. തലശേരി സഹകരണ റൂറൽ ബാങ്ക്‌ രണ്ടാമത് ഏർപ്പെടുത്തിയ പുരസ്കാരമാണ് പി രാഘവന്‌ ലഭിച്ചത്. അരലക്ഷം രൂപയും പ്രമുഖ ചിത്രകാരൻ കെ കെ മാരാർ രൂപകൽപന ചെയ്‌ത ശിൽപവുമടങ്ങുന്നതാണ്‌ പുരസ്‌കാരം. ഡിസംബർ 21ന്‌ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ വീട്ടിലെത്തി പുരസ്‌കാരം കൈമാറും. 

കാസർകോട്‌ ജില്ലയിലെ മുന്നാട്‌ സ്വദേശിയായ പി രാഘവൻ (76) സിപിഐ എം കാസർകോട്‌ ജില്ലാ സെക്രട്ടറിയറ്റംഗവും ഉദുമ മുൻ എംഎൽഎയുമാണ്‌. 25ലേറെ സഹകരണ സംരംഭങ്ങൾക്ക്‌ കാസർകോട്‌ ജില്ലയിൽ തുടക്കം കുറിച്ചു. സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌, സെക്രട്ടറി, കാസർകോട്‌ ജില്ല പ്രസിഡന്റ്‌, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ കമല. അജിത്‌കുമാർ, അരുൺകുമാർ എന്നിവർ മക്കളാണ്‌.