ചാണകവും മറ്റ് വളങ്ങളുമൊക്കെ, കൃഷിയിടത്തിലെ വിവിധ ഭാഗങ്ങളില്‍ എത്തിയ്ക്കുന്നതിനുള്ള അധ്വാന ഭാരം ഇല്ലാതാക്കുന്നതിനൊപ്പം കൂലി ചെലവും കുറയ്ക്കാനാകുന്നതാണ്

ഇടുക്കി: കാഴ്ചയ്ക്ക് ചെറിയൊരു ഉന്തു വണ്ടി. പക്ഷെ കര്‍ഷകര്‍ക്ക് ഇവന്‍, വലിയൊരു കൈതാങ്ങാണ്. ഇടുക്കി കൊച്ചറ സ്വദേശിയായ മനു ജോസഫ് വികസിപ്പിച്ച ചെറു വാഹനം, കൃഷിയിടങ്ങളിലെ ജോലി ഭാരം നന്നേ കുറയ്ക്കുന്നതാണ്. കുന്നിന്‍ മുകളിലും കുത്തനെ ചെരിഞ്ഞ കൃഷിയിടങ്ങളിലുമൊക്കെ അനായാസം കടന്ന് ചെല്ലും, മനു വികസിപിച്ച എഡ്വിന്‍ അഗ്രോ കാര്‍ട്ട്. ചാണകവും മറ്റ് വളങ്ങളുമൊക്കെ, കൃഷിയിടത്തിലെ വിവിധ ഭാഗങ്ങളില്‍ എത്തിയ്ക്കുന്നതിനുള്ള അധ്വാന ഭാരം ഇല്ലാതാക്കുന്നതിനൊപ്പം കൂലി ചെലവും കുറയ്ക്കാനാകുന്നതാണ്. ഓട്ടോ മൊബൈല്‍ എഞ്ചിനിയറിംഗിന് ശേഷം വിദേശത്ത് ജോലി ചെയ്തിരുന്ന മനു, കൊവിഡ് കാലത്ത് തിരികെ നാട്ടിലെത്തിയപ്പോഴാണ് കൃഷിയിടത്തിലേയ്ക്കുള്ള ചുമട്ടുകാരനെ വികസിപ്പിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

' ബാലുശ്ശേരി ആക്രമണത്തിന് തീവ്രവാദസ്വഭാവം, കേരളത്തിൽ എസ്ഡിപിഐയുടെ ട്രയൽറൺ ? ' സമഗ്ര അന്വേഷണം വേണമെന്നും ഡി വൈ എഫ് ഐ

'ആ ചെറുപ്പക്കാരെ എന്നെന്നേക്കുമായി ജയിലിലടയ്ക്കാൻ നടത്തിയ സിപിഎം-പൊലീസ് ഗൂഢാലോചന പൊളിഞ്ഞു': സതീശൻ

ആറ് മാസത്തെ വിവിധ പരീക്ഷണങ്ങള്‍കൊണ്ടാണ്, വാഹനത്തിന് പൂര്‍ണ്ണ രൂപം നല്‍കിയത്. സ്വന്തം പുരയിടത്തിലെ ജോലിയ്ക്കായി വികസിപ്പിച്ച, ഉപകരണത്തിന് ആവശ്യക്കാരും ഏറെ എത്തി. ചരക്ക് നീക്കത്തിനൊപ്പം, വിളകള്‍ക്ക്, മരുന്നും വെള്ളവും തളിയ്ക്കുന്നതിനായി മോട്ടോറും ഉപകരണത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. അധികം കായിക അധ്വാനമില്ലാതെ, അനായാസം പ്രവര്‍ത്തിയ്ക്കാനാവുന്ന തരത്തിലാണ് രൂപകല്പന. പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ച്, പ്രവര്‍ത്തിയ്ക്കുന്ന വാഹനം കൈകള്‍കൊണ്ട് നിയന്ത്രിയ്ക്കാനാവും. കര്‍ഷകന്‍റെ ജോലി ഭാരം കുറയ്ക്കുന്നതിനൊപ്പം തൊഴിലാലി ക്ഷാമത്തിനും അമിത വേതനത്തിനുമൊക്കെ പരിഹാരമാണ് ഈ ചെറു വാഹനം.

'100 രൂപ നിരക്കിൽ 4935 സ്ക്വയർ യാർഡ് ഭൂമി പാർട്ടിക്ക്'; പരാതിയിൽ തെലങ്കാന മുഖ്യമന്ത്രിക്ക് ഹൈക്കോടതി നോട്ടീസ്