പൊക്കുന്ന് അബീന ഹൗസിൽ നിസാറിൻ്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. നിസാറിന്റെ ഭാര്യ വീട്ടിൽ വെച്ചാണ് സംഭവം ഉണ്ടായത്.

കോഴിക്കോട്: കോഴിക്കോട് തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൊക്കുന്ന് അബീന ഹൗസില്‍ നിസാറിൻ്റെ മകന്‍ മുഹമ്മദ് ഇബാദാണ് മരിച്ചത്. നിസാറിൻ്റെ ഭാര്യ ആയിഷ സുല്‍ഫത്തിൻ്റെ കുറ്റിച്ചിറയിലുള്ള വീട്ടില്‍ വെച്ച് ഇന്നലെ രാത്രിയായിരുന്നു സംഭവം. രാത്രി ഒമ്പതരയോടെ കോട്ടപ്പറമ്പ് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. കുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംഭവത്തെക്കുറിച്ച് ഭാര്യയോ, ഭാര്യ വീട്ടുകാരോ തന്നെ അറിയിച്ചില്ലെന്നും അസ്വാഭാവികതയുണ്ടോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് നിസാര്‍ പൊലീസില്‍ പരാതി നല്‍കിയത്. കോഴിക്കോട് ടൗണ്‍ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പും നിസാറിന്റെ പതിനാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം ആരംഭിച്ചു.

Also Read: സ്വന്തം വീടിന്റെ നിർമ്മാണ സ്ഥലത്തേക്ക് പോകവേ അപകടം; കാറും ബൈക്കും കൂട്ടിയിടിച്ച് ​ഗൃഹനാഥൻ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം