കൂട്ടുകാരനുമൊത്ത് കളിക്കുന്നതിനിടെ വീടിനു സമീപത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു.

കോഴിക്കോട്: ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കുന്ദമംഗലം പെരിങ്ങൊളം കേരങ്ങാട്ട് താഴം നിസാമുദ്ദീന്റെയും റസീനയുടെയും മകന്‍ മുഹമ്മദ് നിജാസ് (8) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം. കൂട്ടുകാരനുമൊത്ത് കളിക്കുന്നതിനിടെ വീടിനു സമീപത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു. പെരിങ്ങൊളം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

ഫേസ്ബുക്ക് ലൈവ് ഓണാക്കി ആത്മഹത്യാ ശ്രമം കൈ‍രമ്പ് മുറിച്ച യുവാവിനെ പൊലീസ് രക്ഷിച്ചു


പാലാ:  ഫേസ്ബുക്കിൽ ലൈവായി ആത്മഹത്യ ശ്രമം പ്രചരിപ്പിച്ച യുവാവിനെ പൊലീസെത്തി രക്ഷിച്ചു. കോട്ടയം പാലായിലാണ് സംഭവം. പാലാ കിഴതടിയൂർ സ്വദേശിയായ മുപ്പതുകാരനാണ് ഫേസ്ബുക്ക് ലൈവ് ഓണാക്കി ആത്മഹത്യാശ്രമം നടത്തിയത്. എന്നാൽ ഒരാൾ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ പൊലീസ് യുവാവിനെ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. വീട്ടിൽ തനിച്ചായിരുന്ന സമയമാണ് യുവാവ് ആത്മഹത്യ ചെയ്യുകയാണെന്നറിയിച്ച് ഫേസ്ബുക്കിൽ ലൈവ് ഇട്ടത്. ‘എന്റെ ആത്മഹത്യ ലൈവ്’ എന്ന പേരിലാണ് ദൃശ്യങ്ങൾ പ്രചരിച്ചത്. ഇതു ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കളിലൊരാൾ പൊലീസിനെ വിവരമറിയിച്ചു. എസ്എച്ച്ഒ കെ.പി.തോംസണിന്റെ നേതൃത്വത്തിൽ പൊലീസ് ഉടൻ സ്ഥലത്തെത്തി.

പൊലീസ് സ്ഥലത്തെത്തുമ്പോൾ വീട് അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. എന്നാൽ യുവാവിനെ അനുനയിപ്പിച്ച് വാതിൽ തുറപ്പിച്ചു. പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും സ്ഥലത്തെത്തി. ഇ‌യാളുടെ പരിക്ക് സാരമുള്ളതല്ലെന്നും പൊലീസ് അറിയിച്ചു.