സുഹൃത്തുക്കൾക്കൊപ്പം കടപ്പുറത്ത് ഇരിക്കുമ്പോൾ ശക്തമായ കാറ്റിൽ ഉണങ്ങിയ തെങ്ങ് ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാസർകോട്: തെങ്ങ് വീണ് വയോധികന് ദാരുണാന്ത്യം. കാസർകോട്ടെ പെർവാർഡിൽ അബ്ദുള്ള ( 65) യാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം കടപ്പുറത്ത് ഇരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിത സംഭവം. ശക്തമായ കാറ്റിൽ ഉണങ്ങിയ തെങ്ങ് പൊട്ടി ദേഹത്തേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
