ആന ഏറെ അവശനിലയിലാണെന്നറിഞ്ഞതോടെ മുഗസംരക്ഷണവകുപ്പിലെ ഡോക്ടര്‍മാരുടെ സഹായം വനംവകുപ്പ് തേടി
മലപ്പുറം: മലപ്പുറം കരുവാരകുണ്ട് മാമ്പറ്റയിൽ കാട്ടാനയെ അവശനിലയിൽ കണ്ടെത്തി. രാവിലെയാണ് വനാതിര്‍ത്തിയിലെ കല്‍ക്കുളം അട്ടിയില്‍ കാട്ടാനയെ കണ്ടത്. ഒച്ചവച്ച് ആനയെ വനത്തിലേക്ക് തിരിച്ചുവിടാൻ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ആന തിരികെ പോയില്ല.
കാട്ടാനയെ രക്ഷിക്കാൻ വനംവകുപ്പ് ശ്രമിച്ചില്ലെന്ന് നാട്ടുകാർ, പ്രതികളെ ഉടൻ പിടികൂടുമെന്ന് വനംവകുപ്പ്
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയെ കാട്ടിലേക്ക് വിടാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ആന ഏറെ അവശനിലയിലാണെന്നറിഞ്ഞതോടെ മുഗസംരക്ഷണവകുപ്പിലെ ഡോക്ടര്‍മാരുടെ സഹായം വനംവകുപ്പ് തേടി. മയക്കുവെടി വെച്ച് ആനയെ തളച്ചശേഷം ചികിത്സിക്കാനുള്ള നീക്കം വനം വകുപ്പ് തുടങ്ങിയിട്ടുണ്ട്.
കാട്ടാനയെ കൊന്ന സംഭവം; മലപ്പുറം വിവാദത്തിൽ വിശദീകരണവുമായി മേനകാ ഗാന്ധി
