കാറിൽ നിന്ന് പിടികൂടിയത് ലക്ഷങ്ങൾ വിലമതിക്കുന്ന ആനപ്പല്ലുകൾ. രണ്ടുപേർ പിടിയിൽ, ഒരാൾ ഓടിരക്ഷപ്പെട്ടു.

പത്തനംതിട്ട: പത്തനംതിട്ടയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ആനപ്പല്ല് പിടികൂടി. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ ഓടിരക്ഷപ്പെട്ടു. തിരുവല്ലയിൽ താമസിക്കുന്ന തെന്മല സ്വദേശി രാജൻ കുഞ്ഞ്, തിരുവനന്തപുരം പോത്തൻകോട് മനോജ് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി ചെങ്ങന്നൂർ സ്വദേശി രാഹുൽ ആണ് ഓടി രക്ഷപ്പെട്ടു. ഇവർ സഞ്ചരിച്ച കാറിൽ നിന്നു ലക്ഷങ്ങൾ വിലമതിക്കുന്ന ആനപ്പല്ലാണ് കണ്ടെടുത്തത്. പത്തനംതിട്ട കരികുളം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഇന്റലിജൻസ് വിഭാഗവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. 

View post on Instagram