എഴുന്നള്ളിപ്പിനായി എത്തിച്ചപ്പോഴാണ് ആന ഇടഞ്ഞ്. സമീപത്തെ പറമ്പിലേക്ക് ഓടിയ ആന തെങ്ങുകൾ മറിച്ചിട്ടു.
തൃശൂർ : കൊടുങ്ങല്ലൂരിൽ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞത് പരിഭ്രാന്തി സൃഷ്ടിച്ചു. കൊടുങ്ങല്ലൂർ മേത്തല ചള്ളിയിൽ ഈശ്വരമംഗലത്ത് ക്ഷേത്രോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. മാറാടി അയ്യപ്പൻ എന്ന ആനയാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിനായി എത്തിച്ചപ്പോഴാണ് ആന ഇടഞ്ഞ്. സമീപത്തെ പറമ്പിലേക്ക് ഓടിയ ആന തെങ്ങുകൾ മറിച്ചിട്ടു. ഉടൻതന്നെ ആനയെ തളയ്ക്കാൻ ആയതിനാൽ കൂടുതൽ നാശ നഷ്ടങ്ങൾ ഉണ്ടായില്ല. വൈകീട്ട് അഞ്ച്മണിയോടെയായിരുന്നു സംഭവം.
Read More : ത്രിപുരയും നാഗാലാന്റും ബിജെപിക്കൊപ്പം; മേഘാലയയില്‍ എന്‍പിപി ഏറ്റവും വലിയ ഒറ്റക്കക്ഷി; എക്സിറ്റ് പോൾ ഫലങ്ങൾ
