വേഗത്തില്‍ തന്നെ പാപ്പാന്മാര്‍ക്ക് ആനയെ തളയ്ക്കാനായതിനാല്‍ നാശനഷ്ടങ്ങളുണ്ടായില്ല. 

തൃശ്ശൂര്‍: ഗുരുവായൂരില്‍ ഇടഞ്ഞ ആനയെ തളച്ചു. ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ കൊമ്പന്‍ സിദ്ധാര്‍ത്ഥനെയാണ് തളച്ചത്. ആനക്കൊട്ടയില്‍ നിന്ന് കുളിപ്പിക്കാന്‍ കൊണ്ടുപോയപ്പോഴാണ് ആന ഇടഞ്ഞ് റോഡിലൂടെ ഇറങ്ങിയോടിയ ആനയെ വേഗത്തില്‍ തന്നെ പാപ്പാന്മാര്‍ക്ക് തളയ്ക്കാനായതിനാല്‍ വലിയ നാശനഷ്ടങ്ങളുണ്ടായില്ല. തളച്ചതിന് പിന്നാലെ ആനയെ പുന്നത്തൂർ ആനക്കോട്ടയിലേക്ക് മാറ്റുകയാണ്.