തോട്ടിലുണ്ടായിരുന്ന തെങ്ങിന്‍തടി ഉയര്‍ത്തി കരയിലേക്കെടുക്കുന്നതിനിടെ ഇതിനുള്ളില്‍ കുടുകൂട്ടിയിരുന്ന കടന്നലുകളിണ് ഇവരെ കുത്തിയത്. 31 തൊഴിലാളികളാണ് ഇവിടെ ജോലിക്കുണ്ടായിരുന്നത്

അമ്പലപ്പുഴ: പുന്നപ്ര തെക്കു പഞ്ചായത്ത് 4-ാം വാര്‍ഡിലെ വാഴപ്പറമ്പ് പുരയിടത്തിലെ തോടു വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. പുന്നപ്ര തെക്കു പഞ്ചായത്ത് 4-ാം വാര്‍ഡിലെ പതിനഞ്ചില്‍ച്ചിറയില്‍ ശാന്തമ്മ (55), പതിനഞ്ചില്‍ച്ചിറയില്‍ സുഭദ്ര റോയി (48), കണിച്ചുകാട് വീട്ടില്‍ അമ്മിണി (52), പതിനഞ്ചില്‍ച്ചിറയിന്‍ ഗംഗാദേവി (45), കൊങ്ങിണിപ്പറമ്പില്‍ എസ് ഷീല (45) എന്നിവര്‍ക്കാണ് കടന്നലിന്‍റെ കുത്തേറ്റത്.

തോട്ടിലുണ്ടായിരുന്ന തെങ്ങിന്‍തടി ഉയര്‍ത്തി കരയിലേക്കെടുക്കുന്നതിനിടെ ഇതിനുള്ളില്‍ കുടുകൂട്ടിയിരുന്ന കടന്നലുകളിണ് ഇവരെ കുത്തിയത്. 31 തൊഴിലാളികളാണ് ഇവിടെ ജോലിക്കുണ്ടായിരുന്നത്. ഇവരില്‍ പലരും സമീപത്തുണ്ടായിരുന്നെങ്കിലും തോട്ടിലിറങ്ങിയവര്‍ക്കാണ് കുത്തേറ്റത്. പലരുടേയും കൈക്കും മുഖത്തും ദേഹത്തുമായി കുത്തേറ്റ ഭാഗം നീരുകൊണ്ടു വീര്‍ത്തു. തുടര്‍ന്ന് പഞ്ചായത്ത് പ്രാധമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി.