കൊല്ലം ഫാത്തിമ മാതാ കോളേജിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു.

കൊല്ലം: കൊല്ലം ഫാത്തിമ മാതാ കോളേജിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ആലപ്പുഴ മുഹമ്മ സ്വദേശി വിവേക് കൃഷ്ണയാണ് മരിച്ചത്. യുവാവും സുഹൃത്തും സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. റെയിൽവേ സ്റ്റേഷനിലേക്ക് പോകും വഴിയാണ് യുവാക്കൾ അപകടത്തിൽപ്പെട്ടത്. ടികെഎം എഞ്ചിനിയറിങ് കോളേജിലെ മെക്കാനിക്കൽ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയാണ് വിവേക്. പരിക്കേറ്റ തങ്കശ്ശേരി സ്വദേശി വിരാജിത് മനോജിനെ അശുപത്രിയിൽ പ്രവേശിപ്പിച്ചു.

Asianet News Live | Thiruvonam Bumper Result | Kerala Assembly | Malayalam News Live | Asianet News