നിപ മുൻകരുതലിൻ്റ ഭാഗമായി സെപ്തംബർ 13 നായിരുന്നു പഴശ്ശി പാർക്കിൽ ജില്ലാ കളക്ടർ പ്രവേശനം നിരോധിച്ചത്. നിപ ഭീതി ഒഴിയുന്നു സാഹചര്യത്തിലാണ് പ്രവേശവിലക്ക് നീക്കിയത്.
വയനാട്: മാനന്താവാടി പഴശ്ശി പാർക്കിൽ ഏർപ്പെടുത്തിയ പ്രവേശവിലക്ക് നീക്കി. നിപ മുൻകരുതലിൻ്റ ഭാഗമായി സെപ്തംബർ 13 നായിരുന്നു പഴശ്ശി പാർക്കിൽ ജില്ലാ കളക്ടർ പ്രവേശനം നിരോധിച്ചത്. നിപ ഭീതി ഒഴിയുന്നു സാഹചര്യത്തിലാണ് പ്രവേശവിലക്ക് നീക്കിയത്.
നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന ഒൻപത് വയസുകാരൻ ഉൾപ്പെടെയുള്ള നാല് പേരും കഴിഞ്ഞ ദിവസം രോഗമുക്തി നേടിയതോടെ കേരളത്തെ പിടിച്ചുലച്ച നിപ ബാധയുടെ ആശങ്കയില്‍ നിന്ന് സംസ്ഥാനം മുക്തമായിരുന്നു. കോഴിക്കോട് ജില്ലയിൽ നിപ നിയന്ത്രണ വിധേയമായതോടെ കണ്ടെയിൻമെന്‍റ് സോണുകളിലെ നിയന്ത്രണങ്ങൾ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. നിപ വ്യാപനം തടയാൻ കോഴിക്കോട് കോർപ്പറേഷനിലെ ഏഴ് ഡിവിഷനുകളിലും ഫറോക്ക് മുൻസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു.
