ഇടുക്കി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദേവികുളം കോര്‍ട്ട് കോംപ്ലക്‌സിലെ ഉപയോഗത്തിനായി മൂന്നാര്‍ ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഉപകരണങ്ങള്‍ നല്‍കി. തെര്‍മല്‍ സ്‌കാനര്‍, ഗ്ലൂക്കോമീറ്റര്‍ എന്നിവയടക്കമുള്ള ഉപകരണങ്ങളാണ് നല്‍കിയത്. 

ദേവികുളം താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാനും ദേവികുളം സബ് ജഡ്ജുജുമായ സുരേഷ് കുമാര്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. നിര്‍ദ്ദനരായ ഡയബറ്റിക് രോഗികള്‍ക്ക് നല്‍കുന്ന ഗ്ലൂക്കോമീറ്ററുകളുടെ വിതരണം ദേവികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സുരേഷ് കുമാറിന് നല്‍കിക്കൊണ്ട് ലീഗല്‍ സര്‍ടീസ് ചെയര്‍മാന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. 

മുന്‍സീഫ് മജിസ്‌ട്രേറ്റ്  ആനന്ദ് ബാര്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ജോണ്‍സണ്‍, ലയണ്‍സ് പ്രസിഡന്റ് പി. ആര്‍. ജയിന്‍, സെക്രട്ടറി സജീവ് ഗ്രീന്‍ലാന്റ് , ലിജി ഐസക്ക്, സാജു വര്‍ഗീസ്, അഡ്വ .എന്‍. സി.രാജേഷ് എന്നിവര്‍ പങ്കെടുത്തു.