Asianet News MalayalamAsianet News Malayalam

കൊവിഡ് കാലത്ത് വാങ്ങിയ ഉപകരണങ്ങൾ പാഴാക്കി; മലപ്പുറം നഗരസഭാ കാര്യാലയത്തിനു മുകളിൽ തുരുമ്പെടുത്തു നശിക്കുന്നു

പല രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഉപകരണങ്ങളാണ് കൂട്ടിയിട്ടു നശിപ്പിക്കുന്നത്.

Equipment worth lakhs bought during Covid  wasted
Author
First Published Aug 30, 2024, 11:25 AM IST | Last Updated Aug 30, 2024, 11:25 AM IST

മലപ്പുറം: കൊവിഡ് കാലത്തു വാങ്ങിക്കൂട്ടിയ ഉപകരണങ്ങൾ നഗരസഭാ കാര്യാലയത്തിനു മുകളിൽ തുരുമ്പെടുത്തു നശിക്കുന്നു. പൊന്നാനിയിലെ കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെൻറ് പ്ലാനിലേക്ക് പൊന്നാനി നഗരസഭ വാങ്ങിയ ഉപകരണങ്ങളാണ് നശിക്കുന്നത്. ചവറ്റുകൊട്ടയിലേക്കു തള്ളിയത് ലക്ഷങ്ങളുടെ ഉപകരണങ്ങളാണ്. 

കട്ടിൽ തുരുമ്പെടുത്ത് ഉപയോഗ യോഗ്യമല്ലാതായി. ഏതാനും കട്ടിലുകൾ ദുരിതാശ്വാസ ക്യാംപിലേക്ക് ഇത്തവണ ഉപയോഗിക്കാൻ കൊണ്ടുപോയതൊഴിച്ചാൽ ബാക്കിയെല്ലാം അധികൃതർ പാഴാക്കിക്കളഞ്ഞു. ഒന്നിനും കണക്കില്ല. എത്ര സാധനങ്ങൾ ബാക്കിയുണ്ട്, ഏതെല്ലാം തുരുമ്പെടുത്തു, എത്രയെണ്ണം ഉപയോഗയോഗ്യമാണ് തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും നഗരസഭയ്ക്കും ആരോഗ്യ വകുപ്പിനും ഉത്തരമില്ല. കട്ടിലും അനുബന്ധ സാധനങ്ങളുമെല്ലാം വാങ്ങിയത് ആരോഗ്യ വകുപ്പാണ്. നഗരസഭ ഈ ഇനങ്ങളിൽ പണം ചെലവഴിച്ചിട്ടില്ലെന്നാണ് വിവരം. ഉപകരണങ്ങളെല്ലാം നഗരസഭാ കാര്യാലയത്തിനു മുകളിൽ കൊണ്ടുവന്നു കൂട്ടിയിടുകയായിരുന്നു. പാത്രങ്ങൾ മിക്കതും ഉപയോഗിക്കാൻ കഴിയാത്ത തരത്തിൽ കറ വീണും തുരുമ്പെടുത്തും കിടക്കുകയാണ്.

അക്കാലത്തെ ഫയലുകളും കുന്നുകൂട്ടിയിട്ടിട്ടുണ്ട്. പല രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഉപകരണങ്ങളാണ് കൂട്ടിയിട്ടു നശിപ്പിക്കുന്നത്. ഉപകരണങ്ങൾ വാങ്ങിച്ചതിലും തുടർ നടപടികളിലും അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. 

വാടക വീട്ടിൽ 120 ലിറ്റർ കോട കണ്ടെത്തി; കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios