ബസ് സ്റ്റാൻഡിൽ നിൽക്കുമ്പോൾ തന്നോടും സഹോദരനോടും ഒരു സംഘം ആളുകൾ മോശമായി പെരുമാറിയെന്ന പെൺകുട്ടിയുടെ പരാതിയിൽ ആണ് നടപടി. കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു സംഭവം. ഇതിനു പിന്നാലെയാണ് എടവണ്ണ സ്റ്റാൻഡിൽ സദാചാര ബോർഡ് ഉയർന്നത്.
മലപ്പുറം: മലപ്പുറം എടവണ്ണ ബസ് സ്റ്റാൻഡിലെ സദാചാര പ്രശ്നത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു. ബസ് സ്റ്റാൻഡിൽ നിൽക്കുമ്പോൾ തന്നോടും സഹോദരനോടും ഒരു സംഘമാളുകൾ മോശമായി പെരുമാറിയെന്ന പെൺകുട്ടിയുടെ പരാതിയിൽ ആണ് നടപടി. കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു സംഭവം. ഇതിനു പിന്നാലെ എടവണ്ണ സ്റ്റാൻഡിൽ സദാചാര ബോർഡ് ഉയർന്നിരുന്നു.
ഈ മാസം 13ന് എടവണ്ണ സ്റ്റാൻഡിലാണു സംഭവങ്ങളുടെ തുടക്കം. സഹോദരീ സഹോദരന്‍മാരായ വിദ്യാര്‍ത്ഥികള്‍ എടവണ്ണ ബസ് സ്റ്റാൻഡിൽ സംസാരിച്ചിരിക്കുകയായിരുന്നു. ഒരാള്‍ ഇത് മൊബൈലിൽ പകർത്തി. ഇത് ചോദ്യം ചെയ്ത പെണ്‍കുട്ടിയെ ഒരു സംഘം എത്തി അസഭ്യം പറയുകയും സഹോദരനും സുഹൃത്തിനെയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. പെണ്‍കുട്ടിയാണ് പൊലീസിനെ സമീപിച്ചത്.
സിപിഎം എടവണ്ണ ലോക്കൽ സെക്രട്ടറി ജാഫർ മൂലങ്ങോടൻ, പഞ്ചായത്തംഗം ജസീൽ മാലങ്ങാടൻ എന്നിവരുൾപ്പെടെ 5 പേരെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
പൊലീസ് നടപടികള്‍ വൈകുന്നു എന്ന് നേരത്തെ പരാതിക്കാര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. പരാതിയില്‍ നിന്നും പിന്‍മാറാന്‍ പെണ്‍കുട്ടിയുടെമേല്‍ സമ്മര്‍ദമുണ്ടെന്നാണ് സൂചന. വ്യാഴാഴ്ച നടന്ന സംഭവത്തിന് പിന്നാലെയാണ് എടവണ്ണ സ്റ്റാന്‍ഡില്‍ സദാചാര ഗുണ്ടായിസത്തിന്റെ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. വൈകീട്ട് അഞ്ചു മണിക്ക് ശേഷം വിദ്യാര്‍ത്ഥികളെ ബസ് സ്റ്റാന്‍ഡില്‍ കണ്ടാല്‍ നാട്ടുകാര്‍ കൈകാര്യം ചെയ്ത് രക്ഷിതാക്കളെ ഏല്‍പ്പിക്കുമെന്നായിരുന്നു ബോര്‍ഡില്‍ പറഞ്ഞത്. വിദ്യാര്‍ത്ഥി പക്ഷം എന്ന പേരില്‍ ഇതിന് മറുപടി ബോര്‍ഡും ഉയര്‍ന്നിരുന്നു. ബോര്‍ഡുകള്‍ പൊലീസ് എടുത്ത് മാറ്റുകയും ചെയ്തു.
സിപിഎം സെമിനാറിൽ പങ്കെടുത്തത് മുശാവറ തീരുമാനം അല്ല, സമസ്തയുടെ തീരുമാനം; ബഹാഉദ്ദീൻ മുഹമ്മദ് നദവി
