കുട്ടികളെ റോഡ് കുറുകേ കടക്കാൻ സഹായികുമ്പോൾ ഒരു പ്ലാസ്റ്റിക് കവർ റോഡിൽകണ്ടു. തുറന്നുനോക്കിയപ്പോഴാണ് ഉള്ളിൽ സ്വർണമാലയാണെന്ന് മനസ്സിലായത്.

കൊല്ലം:കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്കു തിരികെനൽകി മാതൃകയായി വിമുക്തഭടൻ. കുളക്കട ജിഎച്ച്എസ്എസിലെ താൽക്കാലിക സെക്യൂരിറ്റി കുറ്ററ ഇരുവേലിക്കൽ സുധാലയത്തിൽ സുധാകരൻനായരാണ് കളഞ്ഞു കിട്ടിയ മൂന്നര പവൻ സ്വർണ്ണമാല ഉടമ പന്തളം മെഴുവേലിൽ മാങ്കൂട്ടത്തിൽ കോമള(72)ത്തിന് തിരികെ നൽകിയത്. രണ്ടുദിവസം മുൻപ്‌ രാവിലെ ഒൻപതരയോടെയാണ് കുളക്കട ജി.എച്ച്.എസ്.എസിന് മുന്നിൽ നിന്നും സുധാകരൻ നായർക്ക് മാല കളഞ്ഞു കിട്ടിയത്. കുട്ടികളെ റോഡ് കുറുകേ കടക്കാൻ സഹായികുമ്പോൾ ഒരു പ്ലാസ്റ്റിക് കവർ റോഡിൽകണ്ടു. തുറന്നുനോക്കിയപ്പോഴാണ് ഉള്ളിൽ സ്വർണമാലയാണെന്ന് മനസ്സിലായത്. ഉടൻ തന്നെ ഓട്ടോറിക്ഷ തൊഴിലാളികളെയും കുളക്കട ആലപ്പാട്ട് ദേവീക്ഷേത്രത്തിൽ സപ്താഹയജ്ഞത്തിൽ പങ്കെടുത്തു കൊണ്ടിരുന്നവരെയും എല്ലാം വിവരമറിയിച്ചു. സാമൂഹികമാധ്യമങ്ങളിലും അറിയിപ്പു നൽകി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിവരം അടുത്തദിവസം പൊലീസ് സ്റ്റേഷനിൽ എത്തി മാല കൈമാറി. മാല സെക്യൂരിറ്റി ജീവനക്കാരന്‌ ലഭിച്ചവിവരം കോമളയുടെ സഹോദര ഭാര്യ അറിഞ്ഞതോടെ സുധാകരൻനായരെ ബന്ധപ്പെട്ടു. അടുത്തദിവസം പുത്തൂർ പൊലീസ് സ്റ്റേഷനിൽ വെച്ച് എസ്.ഐ. വിമൽ രംഗനാഥ്, പ്രമോദ്, ഉഷാകുമാരി എന്നിവരുടെ സാന്നിധ്യത്തിൽ സുധാകരൻനായർ മാല കോമളയ്ക്കു കൈമാറുകയും ചെയ്തു. കുളക്കടയിലെസഹോദരന്റെ വീട്ടിലേക്കു വരുംവഴി ബസിറങ്ങിയപ്പോഴാണ് കോമളയുടെ മാല നഷ്ടപ്പെട്ടത്. സ്വർണ്ണവില നാൾക്കുനാൾ കൂടുമ്പോഴും കളഞ്ഞു കിട്ടിയ സ്വർണം ഉടമയ്ക്ക് തിരികെ നൽകിയ സുധാകരൻ നായരുടെ സത്യസന്ധതയ്ക്ക് പത്തരമാറ്റ് എന്നാണ് നാട്ടുകാരും പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം