ഇതര സംസ്ഥാന തൊഴിലാളികൾക്ക്  കഞ്ചാവ് വിറ്റു വന്ന യുവാവിനെ എക്സൈസ് പിടികൂടി. ഇയാളിൽ നിന്ന് 1.140 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു

കണ്ണൂർ: അഴീക്കോട്‌ മൂന്ന് നിരത്ത് 1.140 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. ഒഡീഷ സ്വദേശി ജാദു ഗോഡൈ (34) ആണ് അറസ്റ്റിലായത്. കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന ആളാണ് പിടിയിലായതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അന്യസംസ്ഥാന തൊഴിലാളികൾക്കാണ് കൂടുതലും കഞ്ചാവ് എത്തിച്ചുകൊണ്ടിരുന്നത്. ഓൺലൈൻ വഴി പൈസ വാങ്ങിച്ച് കഞ്ചാവ് എത്തിച്ച് കൊടുക്കുന്നതായിരുന്നു പ്രതിയുടെ പതിവ് രീതി. കൂടുതലായും വിശ്വസ്ഥരായ അന്യ സംസ്ഥന തൊഴിലാളികൾക്ക് മാത്രം വിൽപന നടത്തുന്നതായിരുന്നു രീതി. പ്രിവൻ്റീവ് ഓഫിസർ ഗ്രേഡ് പങ്കജാഷൻ സി, രജിരാഗ്. പി.പി സിവിൽ എക്സൈസ് ഓഫിസർ രമിത്ത് കെ, റെനിൽ കൃഷ്ണൻ, അമൽ. കെ ഡ്രൈവർ ജോജൻ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.