ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിന് ഒടുവിലാണ് അറസ്റ്റ്

തിരുവനന്തപുരം: കാറിൽ കടത്തി കൊണ്ടുവന്ന 40 കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. കാട്ടാക്കട പൂവച്ചല്‍ സ്വദേശി ഷൈജു മാലിക്ക് (33) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം ഭാഗത്ത് നിന്നും കാറില്‍ നാല്‍പത് കിലോയിലേറെ കഞ്ചാവുമായി പോകുമ്പോഴാണ് ബാലരാമപുരം ജങ്ഷന് സമീപത്ത് വച്ച് കഞ്ചാവ് പിടികൂടിയത്. 

ബുധനാഴ്ച വൈകിട്ട് ഏഴ് മണിയോടെ ബാലരാമപുരം ജങ്ഷനില്‍ വച്ചാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സംഘം അന്യസംസ്ഥാന രജിസ്‌ട്രേഷനിലുള്ള കാര്‍ പിന്തുടര്‍ന്ന് പിടികൂടിയത്. ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിന് ഒടുവിലാണ് കഞ്ചാവ് പിടികൂടിയത്. 
എംബിഎക്കാരനായ ഷൈജു വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ കഞ്ചാവ് വില്‍ക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. 

പതിവുപോലെ സ്കൂളിലെത്തി, ആദർശിനെ കാണാതായിട്ട് ഒരാഴ്ച, കിട്ടിയത് ഒരേയൊരു സിസിടിവി ദൃശ്യം മാത്രം

ബാലരാമപുരത്ത് വില്‍പനക്ക് കൊണ്ടുവരവേയാണ് കഞ്ചാവ് പിടികൂടിയത്. ബാലരാമപുരത്തും സമീപ പ്രദേശങ്ങളിലുമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ്. ആന്ധ്ര പ്രദേശില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സി ഐ ഷിബു, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രതീഷ് എന്നിവരടങ്ങുന്ന ഷാഡോ സംഘമാണ് പ്രതിയെ പിടികൂടിയത്.