പ്രതി മേഖലയില്‍ അനധികൃത മദ്യവിൽപ്പന നടത്തുന്നുണ്ടെന്ന് എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. 

കാണിപ്പയ്യൂർ: തൃശൂരിൽ വീണ്ടും എക്സൈസിന്‍റെ മദ്യവേട്ട. അനധികൃത മദ്യവിൽപ്പന നടത്തിയ കാണിപ്പയ്യൂര്‍ സ്വദേശിയെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. കാണിപ്പയ്യൂര്‍ സ്വദേശി കണ്ടിരുത്തി വീട്ടില്‍ ഹരീഷി(40)നെയാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുദര്‍ശന കുമാറും സംഘവും അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ ഇയാളില്‍ നിന്ന് പത്തര ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം എക്‌സൈസ് സംഘം പിടികൂടി.

പ്രതി മേഖലയില്‍ അനധികൃത മദ്യവിൽപ്പന നടത്തുന്നുണ്ടെന്ന് എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഹരീഷിനെ പിടികൂടിയത്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. കെ. വത്സന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ വി.എസ്. സുരേഷ് കുമാര്‍, സി.കെ. ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റിജോ, തൗഫീഖ്, സംഗീത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രദേശത്ത് പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു.

READ MORE: സ്മാര്‍ട്ട് അങ്കണവാടികള്‍; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും